ആനി രാജയുടെ പ്രസ്താവനയ്‌ക്കെതിരെ ദേശീയ നേതൃത്വത്തിന് രേഖാമൂലം പരാതി

ANNIE3

തിരുവനന്തപുരം: കേരളാ പൊലീസിനെതിരായ സിപിഐ ദേശീയ നേതാവ് ആനി രാജയുടെ പ്രസ്താവനയില്‍ ദേശീയ നേതൃത്വത്തിന് രേഖാമൂലം പരാതി. സംസ്ഥാന നേതൃത്വമാണ് പരാതിയുമായി ദേശീയ നേതൃത്വത്തെ സമീപിച്ചത്.

ആനി രാജയുടെ നടപടി സംസ്ഥാന വിഷയങ്ങളില്‍ കൂടിയാലോചനയില്ലാതെ പ്രതികരിക്കരുതെന്ന തീരുമാനത്തിന്റെ ലംഘനമാണെന്ന് ജനറല്‍ സെക്രട്ടറി എ.രാജക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പരാമര്‍ശം തെറ്റായതും അനവസരത്തിലുള്ളതുമാണ്. പ്രസ്താവന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയെന്നും കത്തില്‍ പറയുന്നു. 9ന് ചേരുന്ന സംസ്ഥാന നിര്‍വാഹക സമിതിയും വിഷയം ചര്‍ച്ച ചെയ്യും.

 

Top