ബീജിംഗ്: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചൈനയില്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്. മാവോ സെ തുംഗിന്റെ പ്രിയപ്പെട്ട അവധിക്കാല കേന്ദ്രമായിരുന്ന വുഹാനിലാണ് മോദിയും ചൈനീസ് പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.
അടുത്ത വര്‍ഷം ഇന്ത്യയില്‍ വച്ച് ചര്‍ച്ച നടത്താമെന്ന് അറിയിച്ച മോദി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഹൂബെയ് പ്രവിശ്യാ മ്യൂസിയം സന്ദര്‍ശനമായിരുന്നു നേതാക്കളുടെ ആദ്യ പരിപാടി. ഇത്തരം അനൗപചാരിക കൂടിക്കാഴ്ചകള്‍ ഉഭയകക്ഷി ബന്ധത്തിലെ സ്ഥിരം സ്വഭാവവും സംസ്‌കാരവുമാകണമെന്ന് മോദി അഭിപ്രായപ്പെട്ടു.
ദോക്ലാം, പാകിസ്ഥാനുമായുള്ള ബന്ധം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടേക്കാം. രണ്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ ബോട്ടുയാത്ര, പൂന്തോട്ട സഞ്ചാരം തുടങ്ങിയ പരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.