X Æ A-12 Musk എന്നത് X Æ A- Xii എന്നാക്കി; മകന്റെ പേരില്‍ മാറ്റം വരുത്തി ഇലോണ്‍ മസ്‌ക്

കാലിഫോരണിയ: സ്‌പേയ്‌സ് എക്‌സ് മേധാവി ഇലോണ്‍ മസ്‌കിന്റെ മകന്റെ പേരായിരുന്നു ഇടക്കാലത്ത് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. മാസ്‌കും ഭാര്യ ഗ്രിംസിനും ഇളയ മകന് ഇട്ട X Æ A-12 Musk എന്ന വിചിത്രമായ പേര് വലിയ ചര്‍ച്ചയാണ് ഉണ്ടാക്കിയത്.പേരിന്റെഉച്ചാരണം എങ്ങനെയെന്നും അര്‍ഥമെന്തെന്നും അറിയാന്‍ ആളുകള്‍ ആകാംഷാഭരിതരായി.

പിന്നീട് ഈ പേരിന്റെ പിന്നിലെ രഹസ്യങ്ങള്‍ വ്യക്തമാക്കി മസ്‌കും ഗായികയായ ഗ്രിംസിനും രംഗത്തെത്തി. പേരില്‍ ഉപയോഗിച്ച ഓരോവാക്കിനും പ്രത്യേകം അര്‍ത്ഥം നിര്‍ത്തി അവര്‍ ട്വീറ്റ് ചെയ്തു. ഈ വിശദീകരണത്തിനും ആളുകളുടെ മനസിലെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ കഴിഞ്ഞില്ല.

മകന്റെ പേരില്‍ പുതിയൊരു മാറ്റം കൊണ്ടുവന്നിരിക്കുകയാണ് ഇരുവരും. X Æ A-12 എന്ന പേരിലെ 12 ഒഴിവാക്കി പകരം Xii എന്ന റോമന്‍ അക്ഷരങ്ങള്‍ ചേര്‍ത്തു. X Æ A- Xii എന്നാണ് മകന്റെ പുതിയ പേര്. പേരില്‍ മാറ്റം കൊണ്ടുവരാനുള്ള കാരണം എന്താണെന്ന് മസ്‌കും ഭാര്യയും വ്യക്തമാക്കിയിട്ടില്ല. കാലിഫോര്‍ണിയ നിയമത്തിലെ നിയന്ത്രണങ്ങളാണ് പേരിലെ മാറ്റത്തിന് കാരണമെന്ന് സൂചനയുണ്ട്.

മസ്‌കിന് X Æ A- X-i-i മസ്‌ക് ഉളപ്പടെ ഏഴ് മക്കളുണ്ട്. അതില്‍ ഒരാള്‍ കുഞ്ഞായിരുന്നപ്പോഴേമ രിച്ചു. മകന്റെവിചിത്രമായ പേര് മസ്‌ക് വിശദീകരിക്കുന്നത് ഇങ്ങനെയാണ്: X എന്നത് ഒരു അജ്ഞാത സംഖ്യയെയോ ഉത്തരത്തേയോ പ്രതിനിധീകരിക്കുന്ന വാക്ക് (AW \uW thcnb_n-f)
AE എന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനേയും വിവിധ ഭാഷകളില്‍ സ്‌നേഹം എന്നര്‍ഥമാക്കുന്ന പദങ്ങളേയും പ്രതിനിധീകരിക്കുന്നു.

A എന്നത് ഗായികയായ ഗ്രിംസിന് ഏറ്റവും പ്രിയപ്പെട്ട പാട്ടായ ആരക്കേഞ്ചല (Archangel) നെ പ്രതിനിധീകരിക്കുന്നു.
A-12 എന്നത് സിഐഎയുടെ നിരീക്ഷണ വിമാനമായ A-12 നെ പ്രതിനിധീകരിക്കുന്നു. ഈ വിമാനമാണ് പിന്നീട് എസ്ആര്‍ 71 ബ്ലാക്ക് ബേഡ് ആയി പരിഷ്‌കരിച്ചത്. മസ്‌കിന്റെ പ്രിയപ്പെട്ട വിമാനമാണ് A-12

Top