ചരക്കുലോറി സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ പ്രതിസന്ധി രൂക്ഷമാകുന്നു

lorry

കൊച്ചി: സംസ്ഥാനത്ത് ചരക്കുലോറി സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ പ്രതിസന്ധി രൂക്ഷമാകുന്നു. ഇതരസംസ്ഥാനങ്ങളില്‍നിന്ന് ചരക്കുമായി എത്തുന്ന ലോറികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ വിപണികളില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് ദൗര്‍ലഭ്യം നേരിട്ടുതുടങ്ങി. ഇത് അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് കാരണമായേക്കും.

ഡീസല്‍ വില വര്‍ധനയും തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനയും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസാണ് രാജ്യവ്യാപക സമരത്തിന് ആഹ്വാനം ചെയ്തത്.

ഇതിനു പിന്തുണ പ്രഖ്യാപിച്ച് കേരളത്തില്‍ ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ ഫെഡറേഷനും സമരത്തിലാണ്. ദിവസവും രണ്ടായിരത്തിലധികം ചരക്കുലോറികള്‍ സംസ്ഥാനത്തേക്ക് വന്നിരുന്നത് സമരം തുടങ്ങിയതോടെ മുന്നൂറോളമായി കുറഞ്ഞു.

കൊച്ചി മാര്‍ക്കറ്റില്‍ ദിവസവും 20ഓളം ലോറികള്‍ പഴങ്ങളും പച്ചക്കറികളുമായി എത്തിയിരുന്നു. ഇപ്പോള്‍ 10ല്‍ താഴെ ലോറികളേ എത്തുന്നുള്ളൂ.

Top