പാരിസ്: പുതിയ പരിശീലകനായി എത്തിയ സാവി ഹെർണാണ്ടസിന് ബാഴ്സയെ ഉയരത്തിലേക്ക് നയിക്കാൻ കഴിയുമെന്ന് മുൻ ബാഴ്സലോണ ഇതിഹാസം ലയണൽ മെസ്സി. കളി കൃത്യമായി വിലയിരുത്തി പരിഹാരം കാണുന്നയാളാണ് സാവിയെന്നും മെസ്സി പറഞ്ഞു. സ്പാനിഷ് മാധ്യമമായ മാഴ്സക്ക് അനുവദിച്ച അഭിമുഖത്തിലാണ് മെസ്സി സാവിയെ പിന്തുണച്ചത്.
Messi has assisted Xavi for 8 goals, while Xavi gave 32 assists to Messi. The both of them played together in 399 official Barcelona games between 2004 and 2015. pic.twitter.com/pVL3tOuC1j
— MESSISTATS 🐐 (@MessiStats_) March 15, 2021
നൂകാമ്പിൽ വർഷങ്ങളോളം ഒന്നിച്ച് കളിച്ചവരാണ് സാവിയും മെസ്സിയും. 399 മത്സരങ്ങളിൽ ഇരുവരും ഒന്നിച്ച് ബൂട്ടുകെട്ടി. 2004-05 സീസണിൽ എസ്പാനിയോളിനെതിരെയായിരുന്നു മെസിയും സാവിയും ആദ്യമായി ഒന്നിച്ചുക്കളിച്ചത്. 2015വരെ അതു നീണ്ടു. നീണ്ട കാലത്തിനു ശേഷം മെസ്സി ബാഴ്സയിൽ നിന്ന് പടിയിറങ്ങിയ അതേ വർഷം തന്നെ ബാഴ്സയുടെ സീനിയർ കോച്ചായി സാവി എത്തുകയും ചെയ്തു.
യുവ കളിക്കാർക്ക് സാവി പ്രധാനപ്പെട്ടയാളാണ്. ഒപ്പം ബാഴ്സ എന്താണെന്നും ആ ടീമിന്‍റെ ശൈലി എന്താണെന്നും അറിയുന്നയാളാണ് സാവി. അദ്ദേഹത്തിന് ക്ലബിനെ ഉയരത്തിലെത്തിക്കാനാവുമെന്നതിൽ എനിക്ക് സംശയമൊന്നും ഇല്ല”- മെസ്സി പറഞ്ഞു.