സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ പരിശീലകന്‍ ഇനി സാവി ഹെര്‍ണാണ്ടസോ?

ദോഹ: മുന്‍താരം സാവി ഹെര്‍ണാണ്ടസ് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ പരിശീലക സ്ഥാനത്തേക്ക് വരുമെന്ന് സൂചന.

സ്പാനിഷ് സൂപ്പര്‍ കപ്പിലെ പരിശീലക സ്ഥാനത്തു നിന്ന് നിലവിലെ പരിശീലകനായ ഏണസ്റ്റോ വാല്‍വെര്‍ദെയെ പുറത്താക്കാന്‍ സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്പാനിഷ് സൂപ്പര്‍ കപ്പിലെ തോല്‍വിയുടെ പുറത്താണ് ഏണസ്റ്റോ വാല്‍വെര്‍ദെയെ പുറത്താക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.

സാവി നിലവില്‍ ഖത്തര്‍ ക്ലബ്ബ് അല്‍ സാദിന്റെ പരിശീലകനാണ്. ജനുവരി 17-ന് ഖത്തര്‍ കപ്പ് ഫൈനലില്‍ അല്‍ സാദ് കളിക്കുന്നുണ്ട്. ഇതിനുശേഷമാകും സാവിയുടെ കാര്യത്തില്‍ പ്രഖ്യാപനമുണ്ടാകുക.

Top