ലണ്ടന്‍: ലിവര്‍പൂള്‍ താരം വിങ്ങര്‍ ഷെര്ദാന് ഷഖീരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ലിവര്‍പൂള്‍ ടീമിലെ മൂന്നാമത്തെ കളിക്കാരനാണ് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിക്കുന്നത്. ഷഖീരിക്ക് ഇതോടെ ക്രൊയേഷ്യയുമായുള്ള സൗഹൃദ മത്സരം നഷ്ടമാകും. കൊവിഡ് നെഗറ്റീവ് ആയാല്‍ മാത്രമേ ഈ സ്വിറ്റ്സര്ലന്ഡുകാരന് ഇനി കളിക്കളത്തേക്ക് മടങ്ങി എത്താന്‍ സാധിക്കുകയുള്ളൂ.
ലിവര്‍പൂളില്‍ ഷഖീരിയുടെ രണ്ട് സഹതാരങ്ങള്‍ കോവിഡ് ബാധിതരായി നിരീക്ഷണത്തിലാണ്. തിയാഗോ അലെസാന്ഡ്രയ്ക്കാണ് ആദ്യം സ്ഥിരീകരിച്ചത്. പിന്നാലെ സാദിയോ മാനെയും പോസിറ്റീവായി.