സ്വന്തമായ ഒരിഞ്ച് ഭൂമി പോലും വിട്ടു നല്‍കില്ല : ഷി ചിന്‍പിംഗ്

Xi Jinping

ബെയ്ജിംഗ്: ചൈനയുടെ സ്വന്തമായ ഒരിഞ്ച് ഭൂമി പോലും വിട്ടു നല്‍കില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗ്. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ചു വര്‍ഷം നീളുന്ന രണ്ടാമത്തെ കാലാവധിയില്‍ പ്രസിഡന്റ് പദവിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

ഇതോടെ ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍, ജപ്പാന്റെ അധീനതയിലുള്ള ഈസ്റ്റ് ചൈന കടലിലെ അവകാശവാദങ്ങള്‍, സൗത്ത് ചൈന കടലിലെ തര്‍ക്കങ്ങള്‍ എന്നിവയിലെല്ലാം ചൈന സ്വീകരിക്കുന്ന നിലപാട് ഇല്ലാതാകുമെന്ന സൂചനയാണ് ചിന്‍പിംഗ് നല്‍കുന്നത്.

18 ദിന പാര്‍ലമെന്റ് സെഷനൊടുവില്‍ നടത്തിയ അരമണിക്കൂര്‍ നീണ്ട പ്രസംഗത്തിലാണ് ചിന്‍പിംഗ് തന്റെ നിലപാടുകള്‍ അറിയിച്ചത്. മറ്റു രാജ്യങ്ങള്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കാനോ ഭൂവിസ്തൃതി വര്‍ധിപ്പിക്കാനോ ചൈന ശ്രമിക്കില്ലെന്നും മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നതു ശീലമാക്കിയവരെ എല്ലാവരും ഭീഷണിയായാണു കാണുന്നതെന്നും ചിന്‍പിംഗ് പറഞ്ഞു.

Top