വന്‍ ശക്തികളായ അമേരിക്കയ്ക്കും ചൈനയ്ക്കുമിടയില്‍ വര്‍ധിക്കുന്ന അസ്വാരസ്യങ്ങള്‍ തണുപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ബുധനാഴ്ച ഷി ജിന്‍പിങ്ങും ജോ ബൈഡനും കാലിഫോര്‍ണിയ കോസ്റ്റിലെ ഫിലോളി എസ്റ്റേറ്റില്‍ കൂടിക്കാഴ്ച നടത്തിയത്. ഇന്തോനേഷ്യയിലെ ബാലിയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ജി20 ഉച്ചകോടിക്ക് ശേഷം ആദ്യമായി നടക്കുന്ന കൂടിക്കാഴ്ചയെ വളരെ ആകാംക്ഷയോടെയാണ് ലോകം ഉറ്റുനോക്കിയത്. നാല് മണിക്കൂറിലധികം നീണ്ട ചര്‍ച്ചയില്‍ പലവിധ വിഷയങ്ങളിലും ധാരണയിലെത്താന്‍ ആയെങ്കിലും തായ് വാന്‍ ഇപ്പോഴും ഇരുവര്‍ക്കുമിടയില്‍ കല്ലുകടിയായി തുടരുകയാണ്. കൂടാതെ യോഗത്തിന് ശേഷമുള്ള ബൈഡന്റെ പരാമര്‍ശവും വിവാദമായിട്ടുണ്ട്.
ഇതിനുപുറമെയാണ് ഷി ജിന്‍പിങ് സ്വേഛാധിപതിയാണെന്ന ബൈഡന്റെ പരാമര്‍ശവും ഉണ്ടാകുന്നത്. ”ഞങ്ങളുടേതില്‍നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സര്‍ക്കാരിനെ അടിസ്ഥാനമാക്കിയ ഒരു കമ്മ്യൂണിസ്റ്റ് രാജ്യം ഭരിക്കുന്ന വ്യക്തിയെന്ന നിലയില്‍ അദ്ദേഹം ഏകാധിപതിയാണ്” എന്നായിരുന്നു ബൈഡന്റെ പ്രതികരണം. മുന്‍പ് ഒരിക്കല്‍ ബൈഡന്റെ ഭാഗത്തുനിന്ന് ഇതേ പരാമര്‍ശമുണ്ടായപ്പോള്‍ ചൈന അതിരൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. നിലവിലെ ചര്‍ച്ചയുടെ എല്ലാ നല്ലവശങ്ങളെയും ഇല്ലാതാക്കുന്നതാണ് ബൈഡന്റെ പരാമര്‍ശമെന്ന വിലയിരുത്തലുകളും വിദഗ്ദര്‍ നടത്തുന്നുണ്ട്.
Mr. President, we have known each other for a long time.
We have not always agreed. But our meetings are always candid, straightforward, and useful.
Yesterday was no different.
Our nations may be in competition, but that doesn’t mean we can’t compete responsibly. pic.twitter.com/550epPY91b
— President Biden (@POTUS) November 16, 2023
അമേരിക്ക- ചൈന ബന്ധത്തെ ഒരു സംഘര്‍ഷത്തിലേക്ക് നയിക്കാന്‍ കരുത്തുള്ള തായ് വാന്‍ വിഷയത്തില്‍ സന്ധിയുണ്ടാക്കാന്‍ ബൈഡനും ഷിക്കും കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയിലും സാധിച്ചിട്ടില്ല. തായ്വാന് അമേരിക്ക ആയുധം നല്‍കുന്നത് നിര്‍ത്തണമെന്ന് ബൈഡന് ഷി മുന്നറിയിപ്പ് നല്‍കിയതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ‘ തായ്വാന് യുഎസ് ആയുധം നല്‍കുന്നത് നിര്‍ത്തി ചൈനയുടെ സമാധാനപരമായ പുനരേകീകരണത്തെ പിന്തുണയ്ക്കണം” ഷി ബൈഡനോട് പറഞ്ഞു. എന്നാല്‍ ആക്രമണങ്ങളെ പ്രതിരോധിക്കാനായി തായ്വാനുള്ള ആയുധവിതരണം അമേരിക്ക തുടരുമെന്ന നിലപാടാണ് ബൈഡന്‍ സ്വീകരിച്ചത്. കൂടാതെ തായ് വാന്‍ തിരഞ്ഞെടുപ്പില്‍ ചൈനീസ് ഇടപെടല്‍ ഉണ്ടാകില്ലെന്ന് അമേരിക്ക പ്രതീക്ഷിക്കുന്നതായും ഷിയെ അറിയിച്ചുവെന്ന് ബൈഡന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.