64 മെഗാപിക്‌സലിന്റെ റെഡ്മി സ്മാര്‍ട്ട് ഫോണ്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് ഷവോമി ഔദ്യോഗികമായി അറിയിച്ചു. ഈ വര്‍ഷം അവസാനം 64 എംപി ക്യാമറയുള്ള സ്മാര്‍ട്ട്ഫോണുകള്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്യാമറ നിര്‍മ്മിക്കുന്നതിന്റെ ടീസര്‍ വീഡിയോ ഷവോമി പുറത്തുവിട്ടു.64 മെഗാപിക്‌സല്‍ ക്യാമറ നിര്‍മ്മിക്കുന്നതിന്റെ ടീസര്‍ വീഡിയോ ഷാവോമി വൈസ് പ്രസിഡന്റ് ലു വെയ്ബിങാണ് പുറത്തുവിട്ടത്. 64 എംപി ക്യമറയുടെ വരവോടെ ചൈനക്ക് പുറത്തുള്ള ഇന്ത്യ അടക്കമുള്ള വിപണികളും കമ്പനി ലക്ഷ്യം വെക്കുന്നുവെന്നാണ് സൂചന.
നാല് ക്യാമറകളാണ് ഫോണിലുള്ളത്. ഇതില്‍ മൂന്നെണ്ണം ലംബമായും നാലാമത്തെ സെന്‍സര്‍ അവയ്ക്ക് വലത് ഭാഗത്തായുമാണ് സ്ഥാപിച്ചിട്ടുള്ളത്. 15 ദിവസത്തോളമായി വലിയ അളവില്‍ ഫോണ്‍ ഉല്‍പാദിപ്പിക്കുന്നുണ്ടെന്നാണ് വെയ്ബിങ് നല്‍കുന്ന വിവരം. ഫോണ്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.