ഷവോമി 11ടി പ്രോ സ്മാര്‍ട്ട്‌ഫോണ്‍ സെപ്റ്റംബര്‍ 15ന് അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. എഫ്എച്ച്ഡി+ റെസല്യൂഷനും 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും സപ്പോര്‍ട്ട് ചെയ്യുന്ന ഒലെഡ് പാനല്‍ ആയിരിക്കും പുതിയ ഷവോമി 11ടി, ഷവോമി 11ടി പ്രോ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉണ്ടായിരിക്കുക എന്നാണ് സൂചനകള്‍. ഈ ഡിവൈസുകള്‍ മീഡിയടെക് ഡൈമെന്‍സിറ്റി 1200 എസ്ഒസിയുടെ കരുത്തില്‍ ആയിരിക്കും പ്രവര്‍ത്തിക്കുന്നത്.
ഈ ഡിവൈസ് പുറത്തിറങ്ങുക 108 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയുമായിട്ടായിരിക്കും. അതേസമയം ഷവോമി 11ടി സ്മാര്‍ട്ട്‌ഫോണില്‍ 64 മെഗാപിക്‌സല്‍ ട്രിപ്പിള്‍ ക്യാമറ സെറ്റപ്പായിരിക്കും ഉണ്ടാവുക. രണ്ട് സ്മാര്‍ട്ട്ഫോണുകളും രണ്ട് സ്റ്റോറേജ് കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 8 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള വേരിയന്റും 8 ജിബി റാമും 256 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള വേരിയന്റുമായിരിക്കും ഇവ. ഈ സ്മാര്‍ട്ട്‌ഫോണുകള്‍ ഒരേ ഡിസൈനില്‍ ആയിരിക്കും പുറത്തിറങ്ങുക എന്നും രണ്ടും സെലസ്റ്റിയല്‍ ബ്ലൂ, മെറ്റോറൈറ്റ് ഗ്രേ, മൂണ്‍ലൈറ്റ് വൈറ്റ് എന്നീ മൂന്ന് നിറങ്ങളില്‍ ലഭ്യമാകുമെന്നുമാണ് സൂചനകള്‍.
ഷവോമി 11ടി, ഷവോമി 11ടി പ്രോ എന്നിവ 120W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററി പായ്ക്ക് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.