64 മെഗാപിക്സല്‍ സ്മാര്‍ട്ഫോണ്‍ ക്യാമറയുമായി ഷവോമി എത്തുന്നു. സോഷ്യല്‍ മീഡിയാ വെബ്സൈറ്റായ വീബോയിലാണ് ഷാവോമി പുതിയ ഫോണിന്റെ മാതൃക പുറത്തുവിട്ടത്. 64 മെഗാപിക്സല്‍ സെന്‍സറിന്റെ പിന്‍ബലത്തില്‍ മികച്ച സൂം സൗകര്യവുമായാണ് ഫോണ്‍ എത്തുക.
ഈ വര്‍ഷം അവസാനത്തോടെ 64 മെഗാപിക്സല്‍ ക്യാമറയുമായി എംഐ മിക്സ് 4 എത്തുമെന്ന് ഷാവോമി പ്രൊഡക്റ്റ് ഡയറക്ടര്‍ വാങ് ടെങ് തോമസ് പറഞ്ഞിരുന്നു. എന്നാല്‍ 64 എംപി സാംസങ് ജിഡബ്ല്യൂ വണ്‍ സെന്‍സറിനേക്കാള്‍ മികച്ച സെന്‍സറായിരിക്കും ഷാവോമിയിലുണ്ടാവുകയെന്നും അദ്ദേഹം അന്ന് പറഞ്ഞത്.
അമോലെഡ് 2കെ എഡിആര്‍ 10 ഡിസ്പ്ലേ ആയിരിക്കും ഫോണിന്റേതെന്നാണ് സൂചന. ഡസ്റ്റ് വാട്ടര്‍റെസിസ്റ്റന്‍സിനായുള്ള ഐപി 68 സര്‍ട്ടിഫിക്കേഷനും ഫോണിനുണ്ടാവുമെന്നുമാണ് റിപ്പോര്‍ട്ട്.