ചൈനയിലെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെയുള്ള ഇലക്ട്രിക് സാമഗ്രികളുടെ നിര്‍മാതാക്കളായ ഷവോമി മടക്കിവയ്ക്കാവുന്ന ഇസൈക്കിള്‍ പുറത്തിറക്കി.
ഷവോമിയുടെ സബ് ബ്രാന്‍ഡായ മി യുടെ ലേബലില്‍ ക്യൂഐ ബൈസിക്കിള്‍ എന്നു പേരിട്ടിരിക്കുന്ന ഈ ഇലക്ട്രിക് സൈക്കിളില്‍ പതിവിലും അധികം സ്മാര്‍ട്ട് സൗകര്യങ്ങളുണ്ട്.
250 വാട്ട് – 36 വോള്‍ട്ട് ഇലക്ട്രിക് മോട്ടോറും പാനസോണിക്കിന്റെ 18650 മില്ലി ആംപിയര്‍ അവര്‍ ബാറ്ററിയുമാണ് ഇതിന്റെ ശക്തി. ഫുള്‍ ചാര്‍ജിംഗില്‍ 45 കിലോമീറ്റര്‍ ഓടും.
ചാര്‍ജ് തീര്‍ന്നാലും അനായാസമായി ചവിട്ടാം. മൊത്തം ഏഴുകിലോയാണ് ഭാരം. മൂന്നു സ്പീഡ്ഗിയറുള്ള ക്യൂ ഐ സൈക്കിളില്‍ ജിപിഎസ്, ട്രീപ് മീറ്റര്‍, മൈലേജ്, ബാറ്ററി കപ്പാസിറ്റി, ചവിട്ടുകയാണെങ്കില്‍ എത്ര കലോറി കത്തിച്ചു തുടങ്ങിയ വിവരങ്ങള്‍ അറിയാം.
സ്മാര്‍ട്ട് മോഷന്‍ സെന്‍സിംഗ് ടെക്‌നോളജി ഉള്ളതിനാല്‍ അപകടങ്ങള്‍ കുറയുമെന്ന് കമ്പനി അവകാശപ്പെടുന്നു.
നാവിഗേഷന്‍ സംവിധാനമുള്ള സൈക്കിളിനുവേണ്ടി ഷവോമി പുതിയ മൊബൈല്‍ ആപ്പും പുറത്തിറക്കിയിട്ടുണ്ട്. 30,000 രൂപയാണ് ഇന്ത്യയില്‍ സൈക്കിളിന്റെ വില.