ഷവോമി 653 കോടി രൂപയുടെ നികുതി വെട്ടിച്ചതായി ഡിആര്‍ഐ കണ്ടെത്തി

ന്യൂഡല്‍ഹി: ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ ഷവോമി 653 കോടിയുടെ നികുതിവെട്ടിച്ചുവെന്ന് കണ്ടെത്തല്‍. ഡയറക്ടറേറ് ഓഫ് റവന്യു ഇന്റലിജന്‍സിന്റേതാണ് കണ്ടെത്തല്‍. ഈ തുക തിരികെ പിടിക്കുന്നതിനായി ഷവോമിക്ക് ഡി.ആര്‍.ഐ നോട്ടീസ് നല്‍കി. ഉല്‍പന്നങ്ങള്‍ക്ക് വിലകുറച്ച് കാണിച്ച് ഡ്യൂട്ടിവെട്ടിപ്പ് നടത്തിയെന്നാണ് ഡി.ആര്‍.ഐയുടെ കണ്ടെത്തല്‍.

ഇതിന് ഷവോമിയുടെ ഇന്ത്യയിലെ കരാറുകാരും കൂട്ടുനിന്നുവെന്നും ഡി.ആര്‍.ഐ വ്യക്തമാക്കുന്നു. തുക തിരികെ പിടിക്കുന്നതിനായി ഷവോമിക്ക് ഡി.ആര്‍.ഐ നോട്ടീസ് നല്‍കി. ഇതുമായി ബന്ധപ്പെട്ട് ഡി.ആര്‍.ഐ ഷവോമിക്കെതിരെ നടത്തിയ അന്വേഷണത്തില്‍ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞുവെന്ന് ധനകാര്യമന്ത്രാലയം അറിയിച്ചു.

ക്വാല്‍കോമിനും ബെയ്ജിങ്ങിലെ ഷവോമി മൊബൈല്‍ സോഫ്റ്റ്‌വെയര്‍ കമ്പനി ലിമിറ്റഡിനും റോയല്‍റ്റിയും ലൈസന്‍ഫീയും നല്‍കിയത് ഷവോമിയുടെ ഇറക്കുമതിയില്‍ ചേര്‍ത്തിരുന്നില്ല. ഇതിലൂടെ സര്‍ക്കാറിന് ഡ്യൂട്ടിയായി ലഭിക്കേണ്ട കോടികള്‍ നഷ്ടപ്പെട്ടുവെന്നാണ് ഡി.ആര്‍.ഐ കണ്ടെത്തല്‍.

Top