റെഡ്മി 9 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഷവോമി

വോമി അവരുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലായ റെഡ്മി 9 ഇന്ത്യയില്‍ പുറത്തിറക്കി. റെഡ്മി 9 പ്രൈം പുറത്തിറക്കി ഒരു റെഡ്മി 9 വിപണിയിലിറക്കിയത്. കുറഞ്ഞ വിലയില്‍ കൂടുതല്‍ റാമും സംഭരണ ശേഷിയുമാണ് റെഡ്മി 9 ലൂടെ ഷവോമി വാഗ്ദാനം ചെയ്യുന്നത്. റെഡ്മി 9 ഇതിനകം തന്നെ അന്താരാഷ്ട്ര വിപണിയിലെത്തിയിട്ടുണ്ടെങ്കിലും ഫോണിന്റെ ഇന്ത്യന്‍ വേരിയന്റ് റെഡ്മി 9സിയുടെ പരിഷ്‌ക്കരിച്ച പതിപ്പായാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

4ജിബി റാം+64 ജിബി, 4ജിബി റാം+128 ജിബി എന്നീ വേരിയന്റുകളില്‍ എത്തുന്ന ഫോണിന് യഥാക്രമം 8999, 9999 എന്നിങ്ങനെയാണ് വില. ഓഗസ്റ്റ് 31 മുതല്‍ ആമസോണ്‍, എം.കോം, എംഐ ഹോം എന്നിവ വഴി ഫോണ്‍ വാങ്ങാനാകും. റെഡ്മി 9ന് 720 x 1660 പിക്സല്‍ റെസല്യൂഷനോടു കൂടി വാട്ടര്‍ ഡ്രോപ്പ് സ്‌റ്റൈല്‍ നോച്ച് 6.53 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേ ആണുള്ളത്. ആന്‍ഡ്രോയിഡ് 10 അധിഷ്ഠിത എംഐയുഐ 12 ല്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് മീഡിയടെക് ഹീലിയോ ജി 35 പ്രോസസറാണ്. 10 എം ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയോടെ 5000 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്.

റെഡ്മി 9 ന്റെ ഇരട്ട ക്യാമറ സജ്ജീകരണത്തില്‍ 13 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും 2 മെഗാപിക്‌സല്‍ സെക്കന്‍ഡറി ഡെപ്ത് സെന്‍സറും ഉള്‍പ്പെടുന്നു. സെല്‍ഫികള്‍ക്കും വീഡിയോ കോളിംഗിനും മുന്‍വശത്ത് 5 മെഗാപിക്‌സല്‍ സെന്‍സര്‍ ഉണ്ട്. എംഐയുഐ 12 ല്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ സ്മാര്‍ട്ട്ഫോണാണ് റെഡ്മി 9.

കാര്‍ബണ്‍ ബ്ലാക്ക്, സ്‌കൈ ബ്ലൂ, സ്‌പോര്‍ട്ടി ഓറഞ്ച് കളര്‍ ഓപ്ഷനുകളില്‍ റെഡ്മി 9 ലഭ്യമാണ്. കണക്റ്റിവിറ്റിക്കായി, ഫോണിന് 4 ജി എല്‍ടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ്, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക്, ചാര്‍ജിംഗിനും ഡാറ്റ കൈമാറ്റത്തിനുമുള്ള മൈക്രോ-യുഎസ്ബി എന്നിവയ്ക്കുള്ള പിന്തുണയുണ്ട്. റിയര്‍ മൌണ്ട് ചെയ്ത ഫിംഗര്‍പ്രിന്റ് സെന്‍സറും 2 ഡി ഫേസ് അണ്‍ലോക്ക് സിസ്റ്റവും റെഡ്മി 9 സ്മാര്‍ട്ട് ഫോണിന്റെ സവിശേഷതയാണ്.

Top