6 ജി ബി റാമുമായി ഷാവോമി എം ഐ 6 സി ഉടന്‍ വിപണിയിലേക്ക്

വോമി എം ഐ 6 ന്റെ ലൈറ്റ് വേര്‍ഷനുമായി , എം ഐ 6 സി ഉടന്‍ വിപണിയിലേക്ക്.

6 ജി ബി റാമുള്ള ഫോണ്‍ താരതമേന്യ വിലകുറഞ്ഞ മോഡലിലായിരിക്കും കമ്പനി ഇറക്കുക. ഷവോമി എം ഐ 6 ന്റെ ചില സമാന സവിശേഷതകളോടെയാണ് എം ഐ 6 സി എത്തുക.

ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസറിനൊപ്പം 6 ജി ബി റാമും 64 ജി ബി ഇന്റേണല്‍ സ്റ്റോറേജും ഉള്‍പ്പെടുത്തിയെത്തുന്ന ഉപകരണം 5.1 ഇഞ്ച് 1080 സ്‌ക്രീനോടെയാണ് പ്രതീക്ഷിക്കപ്പെടുന്നത് .

ആന്‍ഡ്രോയിഡ് 7.1.1 നൗഗട്ട് ഒ എസില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ 12 മെഗാപിക്‌സല്‍ മെയിന്‍ ക്യാമറയ്ക്കും 4 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയ്‌ക്കൊപ്പവുമാണെത്തുന്നത്.

ലഭ്യമായ വിവരങ്ങള്‍ പ്രകാരം എം ഐ 6 സി ഫോണിന് സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസറാകും കരുത്ത് പകരുക.

ഡ്യുവല്‍ ക്യാമറകളോടെയും സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍ ഉള്‍പ്പെടുത്തിയുമാണ് എംഐ 6 വിപണിയിലെത്തിയത്.

നേരത്തേ ഷവോമി പുറത്തിറക്കിയ എം ഐ 5 സി എന്ന ഫോണിന്റെ പിന്‍ഗാമിയായാണ് എം ഐ 6 സി വിപണിയിലെത്തുക.

Top