ബെയിജിംഗ്: ചൈനീസ് കമ്പനിയായ ഷവോമിയുടെ പുറത്തിറക്കാൻ പോവുന്ന MI 11 സ്മാർട്ട് ഫോണിനൊപ്പം ചാർജർ ലഭിക്കില്ലെന്നു ഷവോമി സിഇഒ ലേ ജുൻ സ്ഥിരീകരിച്ചു. ആപ്പിൾ മാതൃകയിലുള്ള പരീക്ഷണമാണ് ഷവോമി നടത്താനിരിക്കുന്നതെന്നാണ് ടെക് വിദഗ്ധർ പറയുന്നത്. എംഐ 11 ന്റെ റീട്ടെയിൽ പാക്കേജിന്റെ ഒരു ചിത്രം കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ഡിസംബർ 28-നാണ് ഷവോമി MI 11 ലോഞ്ച് ചെയ്യുന്നത്. അതിനിടയിലാണ് പുതിയ വെളിപ്പെടുത്തൽ. എന്നാൽ ചാർജർ ഒഴിവാക്കിയത് പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമാണെന്നാണ് ജുൻ പറയുന്നത്. ചാർജർ ആവശ്യമുള്ളവർക്ക് ചാർജർ പ്രത്യേകം വാങ്ങാനാവുമെന്നും അദ്ദേഹം പറയുന്നു.
108 എം.പി ക്യാമറയെന്ന സവിശേഷതയുമായാണ് MI 11 പുറത്തിറങ്ങുന്നത്. സ്നാപ്പ് ഡ്രാഗൺ 888 പ്രോസ്സറിൽ 12 ജിബി 8 ജിബി റാമുകളിൽ ഫോൺ ലഭ്യമാണ്. ആൻഡ്രോയിഡ് 11 ഒ.എസിൽ പ്രവർത്തിക്കുന്ന ഫോൺ ക്യ.എച്ച്.ഡി റസലൂഷനാണ്. 8 ജിബി റാമും, 256 ജിബി ഇന്റേണൽ മെമ്മറിയുമടങ്ങുന്ന വേരിയന്റിന്റെ വില 54000 ഉം, 12 ജിബി റാമും, 256 ജിബി സ്റ്റോറേജും അടങ്ങുന്ന മോഡലിന് 586000 രൂപയുമാണ് പ്രതീക്ഷിക്കുന്ന വില. ഫോണിന്റെ (Smart Phone) ചിത്രങ്ങൾ ഇതിനകം തന്നെ സാമൂഹിക മാധ്യമങ്ങളിലടക്കം ലീക്കായിരുന്നു. ജനുവരി അവസാനത്തോടെ MI 11 ഇന്ത്യയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷീക്കുന്നത്.