രണ്ട് വേരിയന്റുകളിലായി ഷവോമിയുടെ ഏറ്റവും പുതിയ മോഡല്‍ എം.ഐ 6 ഏപ്രില്‍ 19ന് വിപണിയിലെത്തും.
നാല് ജി.ബി റാമും 64 ജി.ബി സ്റ്റോറേജുമുള്ള മോഡലിന് 20,500 രൂപയാണ് വിപണി വില. ഈ മോഡലിന്റെ 128 ജി.ബി സ്റ്റോറേജുള്ള ഫോണിന് 24,300 രൂപയും നല്‍കണം.
ബീജിങില്‍ നടക്കുന്ന ചടങ്ങിലായിരിക്കും ഫോണിന്റെ ഔദ്യോഗികമായ ലോഞ്ചിങ്.
6 ജി.ബി റാം 64 ജി.ബി റോം, 6 ജി.ബി റാം 128 ജി.ബി റോം, 6 ജി.ബി റാം 256 ജി.ബി റോം എന്നിങ്ങനെ മൂന്ന് വേരിയന്റുകളുള്ള 6 പ്ലസെന്ന മോഡലും ഷവോമി വിപണിയിലെത്തിക്കുന്നുണ്ട്. ഫോണുകള്‍ക്ക് യഥാക്രമം 25,000, 28,990, 34,600 എന്നിങ്ങനെയാണ് വില.
5.1 ഇഞ്ച് ഡിസ്‌പ്ലേയായിരിക്കും എം.ഐ 6ന് ഉണ്ടാവുക. 7.1.1 ആന്‍ഡ്രോയിഡ് ന്യൂഗട്ടായിരിക്കും ഓപ്പറേറ്റിങ് സിസ്റ്റം. 4 കെ വിഡിയോകള്‍ വരെ റെക്കോര്‍ഡ് ചെയ്യാനുള്ള സംവിധാനമുണ്ടാകും. 12 മെഗാപിക്‌സലിന്റെ പിന്‍ കാമറയും 8 മെഗാപിക്‌സലിന്റെ മുന്‍ കാമറയുമാണ് ഫോണിന്. എം.ഐ 6 പ്ലസിന് 2 കെ ഒ.എല്‍.ഇ.ഡി ഡിസ്‌പ്ലേയുമാണ് ഉണ്ടാവുക.