ഷവോമിയുടെ ആദ്യ ആൻഡ്രോയ്ഡ് വൺ സ്മാർട്ട് ഫോൺ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി.
14,999 രൂപ വിലയുള്ള ഫോൺ 2017 സെപ്തംബർ 12 മുതൽ ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്കാർട്ട് വഴി ലഭ്യമാകും.
മെയ് ഹോം ഉൾപ്പെടെയുള്ള ഓഫ്ലൈൻ സ്റ്റോറുകളിലും മറ്റും വരും ദിനങ്ങളിൽ ഫോൺ ലഭ്യമായി തുടങ്ങും .
ബ്ലാക്ക്, ഗോൾഡ്, റോസ് ഗോൾഡ് എന്നി കളർ ഓപ്ഷനുകളിലാണ് ഫോൺ എത്തുന്നത്.
ഗൂഗിളിലുമായി ചേർന്ന് ഷവോമി വികസിപ്പിച്ചെടുത്ത ആദ്യത്തെ ആൻഡ്രോയ്ഡ് വൺ സ്മാർട്ട്ഫോൺ ആണ് Mi A1 .
Google Play Protect വഴി സുരക്ഷിതമായ അപ്ഡേറ്റുകൾ ഫോണിൽ ലഭ്യമാകും.
Mi A1 ക്യാമറ ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തിയാൽ ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ ഗൂഗിൾ ഫോട്ടോസിൽ ഓട്ടോമാറ്റിക്കായിട്ട് സേവ് ചെയ്യപ്പെടും.
12 മെഗാപിക്സൽ സെൻസറുകളുടെ ഡ്യുവൽ റിയർ ക്യാമറകളാണ് Mi A1 യുടെ സവിശേഷത.
പ്രൈമറി സെൻസർ സ്പോർട്സ് വൈഡ് ആംഗിൾ ലെൻസും , സെക്കൻഡറി ക്യാമറ ടെലിഫോട്ടോ ലെൻസും ഉൾപ്പെടുത്തുന്നു.കൂടാതെ ഫോണിൽ 2x ഒപ്റ്റിക്കൽ സൂം, 10x ഡിജിറ്റൽ സൂം ലഭിക്കുന്നു.
5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെയും , ഗോറില്ലാ ഗ്ലാസ് പരിരക്ഷയോടൊപ്പം 1920 x 1080 പിക്സൽ റെസൊലൂഷനുമാണ് മറ്റൊരു സവിശേഷത.
4GB റാമും 64GB ഇന്റേണൽ സ്റ്റോറേജും ലഭിക്കുന്ന ഫോണ്‍ 14 നാനോമീറ്റര്‍ ഫിന്‍ഫെറ്റ് ടെക്ക്‌നോളജിയില്‍ രൂപകല്‍പന ചെയ്ത ക്വാല്‍കോം 625 ഒക്ടാകോര്‍ പ്രോസസറിലാണ് പ്രവര്‍ത്തിക്കുന്നത്.
ഡ്യുവൽ ഗ്രാഫൈറ്റ് ഷീറ്റുള്ളതിനാൽ താപനില -2 ഡിഗ്രി കുറയ്ക്കുന്നു. ഉയർന്ന നിലവാരമുള്ള ഓഡിയോക്ക് 10V സ്മാർട് പിഎ ഫീച്ചറും ഫോണിൽ ഉണ്ട്.
3080mAh ബാറ്ററിയാണ് ഫോണിലുള്ളത്.വിരലടയാള സെൻസറും ഉപകരണത്തിന്റെ മുകളിലുൽ ഒരു IR ബ്ലാസ്റ്റർയുമുണ്ട്.
4 ജി ലൈറ്റ് , ബ്ലൂടൂത്ത്, വൈഫൈ, യുഎസ്ബി ടൈപ്പ്- സി പോർട്ട്, ഡ്യുവൽ സിം തുടങ്ങിയവ കണക്റ്റിവിറ്റിയുടെ കാര്യത്തിൽ സപ്പോർട്ട് ചെയ്യുന്നു.