വ്യക്തിഗത വായ്പകള്‍ക്കായി ഷവോമി മി ക്രെഡിറ്റ്; ഇന്ത്യയില്‍ ആരംഭിക്കാന്‍ ഒരുങ്ങി

ന്ത്യയില്‍ വ്യക്തിഗത വായ്പകള്‍ക്കായി ഇന്ന് മി ക്രെഡിറ്റ് പ്ലാറ്റ്‌ഫോം ആരംഭിക്കാന്‍ ഒരുങ്ങി ചൈനീസ് ഹാന്‍ഡ്സെറ്റ് നിര്‍മാതാക്കളായ ഷവോമി. എംഐ ക്രഡിറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ പ്ലാറ്റ്‌ഫോം ഷവോമിയുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഇന്‍ബില്‍റ്റായി ലഭ്യമാകും. കൂടാതെ പ്ലേ സ്റ്റോറില്‍ നിന്നും ലഭിക്കുന്നതാണ്.

മി ക്രെഡിറ്റിന്റെ പുതുക്കിയ പതിപ്പ് ഇപ്പോള്‍ കമ്പനി രാജ്യത്ത് പുറത്തിറക്കാന്‍ സാധ്യതയുണ്ട്. 18 വയസ് കഴിഞ്ഞവര്‍ക്ക് ഒരു ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുന്ന സംവിധാനമാണ് എംഐ ക്രഡിറ്റ് എന്നത്. ഈ ലോണിന്റെ തിരച്ചടവ് കാലാവധി 91 ദിവസം മുതല്‍ 3 വര്‍ഷം വരെയാണ്. 1.35 ശതമാനമാണ് മാസം നല്‍കേണ്ട പലിശ.

എംഐ അക്കൗണ്ട് വഴി ആപ്പില്‍ ലോഗിന്‍ ചെയ്യാം. ഒപ്പം അഡ്രസ് പ്രൂഫും നല്‍കണം. ഒപ്പം ബാങ്ക് വിവരങ്ങളും നല്‍കേണ്ടതായുണ്ട്. ഈ ലോണിന് അപേക്ഷിച്ചാല്‍ ക്രഡിറ്റ് വിവരങ്ങള്‍ ചെക്ക് ചെയ്ത് പണം ബാങ്ക് അക്കൗണ്ടില്‍ എത്തും.

എംഐ യൂസേര്‍സിനാണ് ഇപ്പോള്‍ എംഐ ക്രഡിറ്റ് സേവനം ലഭ്യമാകുന്നത്. ഇനി അത് എല്ലാതരം ഉപയോക്താക്കള്‍ക്കും ലഭിക്കും. ബെംഗളൂരു ആസ്ഥാനമാക്കിയ സ്റ്റാര്‍ട്ട്അപ് ക്രൈസി ബീയുമായി ചേര്‍ന്നാണ് ഈ സേവനം ഷവോമി ലഭ്യമാക്കുന്നത്.

Top