ഷവോമി മി നോട്ട് 4 ഒക്ടോബര്‍ 15ന് അവതരിപ്പിക്കും

വോമി മി നോട്ട് 4 മി മിക്‌സ് 3യോടൊപ്പം ഒക്ടോബര്‍ 15ന് അവതരിപ്പിക്കും. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 710 പ്രൊസസറിലാകും മി നോട്ട് 4 പ്രവര്‍ത്തിക്കുന്നത്. മറ്റു സവിശേഷതകള്‍ പുറത്തുവിട്ടിട്ടില്ല.

മി മിക്‌സ് 3ക്ക് നാല് സ്റ്റോറേജ് വാരിയന്റുകളാണ് ഉള്ളത്. 6 ജിബി റാം 64 ജിബി സ്‌റ്റോറേജ്, 6 ജിബി റാം 128 ജിബി സ്‌റ്റോറേജ്, 8 ജിബി റാം 128 ജിബി സ്‌റ്റോറേജ്, 8 ജിബി റാം 256 ജിബി സ്‌റ്റോറേജ് എന്നിവയാണ്. 20 എംപി പോപ് അപ് ഫ്രണ്ട് ക്യാമറയാണ്. 6 ജിബി റാം 64 ജിബി സ്റ്റോറേജ് വാരിയന്റിന് 35,000 രൂപയും 8 ജിബി റാം 256 ജിബി സ്റ്റോറേജിന് 44,400 രൂപയുമാണ് വില വരുന്നത്.

Top