ഡിസ്‌പ്ലേയ്ക്ക് അടിയില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറുമായി ഷാവോമി Mi7 എത്തുന്നു. ഈ വര്‍ഷം ജൂണില്‍ ഷാവോമി Mi7, Mi7 പ്ലസ് എന്നിവ പുറത്തിറങ്ങുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
അഡ്വാന്‍സ്ഡ് ഫേഷ്യല്‍ റെക്കഗ്‌നിഷനോടുകൂടിയ ഫോണ്‍ സ്‌നാപ്ഡ്രാഗണ്‍ 845 SoC ലായിരിക്കും പ്രവര്‍ത്തിക്കുന്നത്. ഡിസ്‌പ്ലേയ്ക്ക് അടിയിലായിരിക്കും ഫിംഗര്‍പ്രിന്റ് സെന്‍സറിന്റെ സ്ഥാനം. പിന്‍ഭാഗത്ത് AI ഓടുകൂടിയ രണ്ട് 16 MP ക്യാമറകളാണ് ഫോണില്‍ ഒരുക്കുന്നത്. 3400 mAh ബാറ്ററിയായിരിക്കും ഫോണിന്.