ഷവോമിയുടെ 2022ലെ മി ഫാന്‍ ഫെസ്റ്റിവല്‍ തുടങ്ങി. വിലക്കുറവിന്റെ ഈ ഓണ്‍ലൈന്‍ മേള ഏപ്രില്‍ 12 വരെ തുടരും. എംഐയുടെ മിക്ക പ്രോഡക്ടുകളും ഈ ഫെസ്റ്റില്‍ വന്‍ വിലക്കുറവ് വാങ്ങാന്‍ സാധിക്കും. എസ്ബിഐ കാര്‍ഡ് ഉടമകള്‍ക്ക് (ക്രെഡിറ്റ്, ഡെബിറ്റ്) വിലയുടെ 10 ശതമാനം അധിക ഡിസ്‌കൗണ്ടും മി ഫാന്‍ ഫെസ്റ്റിവലില്‍ ലഭിക്കും.
അതിനൊപ്പം പതിവ് ഓഫറുകള്‍ക്ക് പുറമേ അകര്‍ഷകമായ എക്‌സേഞ്ച് ഓഫറുകള്‍ വഴി വലിയ വിലക്കുറവ് നേടാം. മി ഇന്ത്യാ സ്റ്റോര്‍ വഴിയാണ് വില്‍പന. ലഭിക്കുന്ന പ്രോഡക്ടുകള്‍ക്ക് കുറവുകള്‍ ഉണ്ടെങ്കില്‍ 10 ദിവസത്തിനുള്ളില്‍ റീപ്ലേസ് ചെയ്യാനുള്ള അവസരവും ഉണ്ട്. ചില ഓഫറുകള്‍ നോക്കാം.
മിഡിയടെക് ഡിമെന്‍സിറ്റി 920 5ജിയാണ് പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഷവോമി 11ഐ 5ജി 8 ജിബി + 128 ജിബി പതിപ്പിന്റെ വില 31,999 രൂപയാണ്. എന്നാല്‍ 5,000 രൂപ വിലക്കുറവില്‍ ഇത് 26,999 രൂപയ്ക്കു ലഭിക്കും. കൂടാതെ എസ്ബിഐ കാര്‍ഡ് ഉപയോഗിച്ചാല്‍ 2,000 രൂപ അധികം കിഴിവു ലഭിക്കും. സെസ്റ്റ്മണിയുടെ (ദലേെങീില്യ) ഇഎംഐ പ്രയോജനപ്പെടുത്തുന്നവര്‍ക്ക് ഇതു കൂടാതെ 5,000 രൂപ കിഴിവു ലഭിക്കും. കൂടാതെ 3,000 രൂപ വിലയ്ക്കുള്ള ഇയര്‍ഫോണും സോപ് ഡിസ്പെന്‍സറും 99 രൂപയ്ക്ക് നല്‍കും.
വിന്‍ഡോസ് 11ല്‍ പ്രവര്‍ത്തിക്കുന്ന റെഡ്മി ബുക്ക് ലാപ്ടോപ്പിന്റെ വില 51,999 രൂപയാണ്. ഇന്റല്‍ ഐ3 11ത് ജനറേഷന്‍ പ്രോസസറും 8 ജിബി റാമും 256 ജിബി എസ്എസ്ഡിയുമുള്ള കംപ്യൂട്ടര്‍ സെയിലില്‍ 36,999 രൂപയ്ക്കാണ് വില്‍ക്കുന്നത്.
എസ്ബിഐ കാര്‍ഡ് ഉടമകള്‍ക്ക് 4,000 രൂപ വരെ അധിക കിഴിവും ലഭിക്കും. കൂപ്പണ്‍ വഴി 500 രൂപയും കിഴിവുണ്ട്. കമ്പനി നല്‍കുന്ന കിഴിവെല്ലാം ലഭിക്കുന്നെങ്കില്‍ ലാപ്ടോപ് 32,499 രൂപയ്ക്ക് ലഭിക്കും. യഥാര്‍ത്ഥ വില 59,999 രൂപയുള്ള റെഡ്മിബുക്ക് 15 പ്രോ കമ്പനി നല്‍കുന്ന കിഴിവെല്ലാം ഉപയോഗിച്ചാല്‍ 40,999 രൂപയ്ക്കു സ്വന്തമാക്കാം.
മി നോട്ട്ബുക്ക് പ്രോയുടെ യഥാര്‍ത്ഥ വില 69,999 രൂപയാണ്. സെയിലില്‍ എല്ലാ കിഴിവും നേടാനായാല്‍ വില 50,999 രൂപയ്ക്ക് ഇത് വാങ്ങാം. മി നോട്ട്ബുക്ക് അള്‍ട്രാ വില 71,999 രൂപയാണ്. കിഴിവു ലഭിച്ചാല്‍ 53,999 രൂപയ്ക്ക് ലഭിക്കും. റെഡ്മി സ്മാര്‍ട് ബാന്‍ഡ് പ്രോ സ്പോര്‍ട്സ്വാച്ച് വില 5999 രൂപയാണ്, ഇത് കിഴിവുകളോടെ വില 3,499 രൂപയ്ക്ക് സ്വന്തമാക്കാം.
റെഡ്മി 10 9,899 രൂപയ്ക്ക് 1,000 രൂപ എസ്ബിഐ കാര്‍ഡ് ഓഫറോടെ ലഭിക്കും. ഇത്തരത്തില്‍ റെഡ്മി നോട്ട് 11 11,699 രൂപയ്ക്ക് ലഭിക്കും.മി ടിവി 5എക്സ് സീരീസ് ടിവി വില 59,999 രൂപയാണ് എന്നാല്‍ ഓഫറുകളോടെ ഇത് 39,999 രൂപയ്ക്ക് ലഭിക്കും. ഇതിനു പുറമെ എസ്ബിഐ കാര്‍ഡുള്ളവര്‍ക്ക് 5,000 രൂപ അധികമായി ഇളവ് നേടാം.