ജിയോ ഫോണിന് വെല്ലുവിളി ഉയര്‍ത്തി:ഷവോമി 1999 രൂപക്ക് 4ജി ആന്‍ഡ്രോയിഡ് ഫീച്ചര്‍ ഫോണ്‍

ജിയോ ഫോണിന് വെല്ലുവിളി ഉയര്‍ത്താന്‍ സമാന സവിശേഷതകളുള്ള ഒരു 4ജി ഫീച്ചര്‍ ഫോണുമായി ഷവോമി എത്തുന്നു. Qin Ai എന്ന് പേരിട്ടിരിക്കുന്ന ഈ കുഞ്ഞുഫോണ്‍ നിലവില്‍ ചൈനയില്‍ മാത്രമാണ് അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍ എത്രയും പെട്ടെന്ന് ഇന്ത്യന്‍ വിപണിയിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2.8 ഇഞ്ച് കളര്‍ ഡിസ്പ്‌ളേയില്‍ എത്തുന്ന ഫോണിന് 320 x 240 പി[പിക്‌സല്‍ റെസൊല്യൂഷന്‍ ആണുള്ളത്. ARM Cortex ക്വാഡ് കോര്‍ പ്രൊസസറില്‍ എത്തുന്ന 1.3 ജിഗാ ഹെഡ്‌സ് ക്ലോക്ക് സ്പീഡും 256 എംബി റാമും 512 എംബി മെമ്മറിയുമാണ് മറ്റു പ്രധാന സവിശേഷതകള്‍. ഒപ്പം T4 കീബോര്‍ഡും ഫോണിലുണ്ട്.

ചാര്‍ജുചെയ്യുന്നതിനും ഡാറ്റ സമന്വയിപ്പിക്കുന്നതിനുമായി USB ടൈപ്പ് സി പോര്‍ട്ട് ഫോണില്‍ ഉണ്ട്. 1480 mAh ബാറ്ററിയാണ് ഫോണിന് കരുത്ത് കൂട്ടുന്നത്. 4ജി LTE, VoLTE സവിശേഷതകളോടെ എത്തിയിരിക്കുന്ന ഈ ഫോണിന് 199 യുവാന്‍ (ഏകദേശം 2000 രൂപ) ആണ് ചൈനയില്‍ വില. ആന്‍ഡ്രോയിഡ് ഒഎസ് അടിസ്ഥാനമാക്കിയാണ് ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്.

Top