കാത്തിരിപ്പുകള്‍ക്ക് വിരാമം, ഷവോമി റെഡ്മി 12 ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. ഓഗസ്റ്റ് 1-ന് ഫോണ്‍ ലോഞ്ച് ചെയ്യാനാണ് കമ്പനി പദ്ധതി ഇടുന്നതെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സംബന്ധിച്ച് കമ്പനി ചെയ്ത ട്വീറ്റില്‍ തീയ്യതിയെ പറ്റിയുള്ള സൂചനകളുണ്ട്. MediaTek G88 ചിപ്സെറ്റ് പിന്തുണയോടെയാണ് ഫോണ്‍ എത്തുന്നത്.
AI പിന്തുണയുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണത്തിലാണ് ഫോണ്‍ വരുന്നത്. ഇതിന്റെ പ്രധാന ക്യാമറ 50 മെഗാപിക്‌സലില്‍ വരും. 90Hz റീഫ്രഷ് റേറ്റ് പിന്തുണയോടെയാണ് ഫോണ്‍ വരുന്നത്. 5000mAhയും 18W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയും ഫോണിനുണ്ട്. മിഡ്നൈറ്റ് ബ്ലാക്ക്, ബ്ലാക്ക് പോളാര്‍ സില്‍വര്‍, സ്‌കൈ ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോണ്‍ എത്തുന്നത്. ഫോണിന്റെ 4 ജിബി റാമും 128 ജിബി സ്റ്റോറേജ് വേരിയന്റും ഏകദേശം 17,000 രൂപയ്ക്ക് വാങ്ങിക്കാനാകും.
ആന്‍ഡ്രോയിഡ് 13 MIUI 14-ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 6.79 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയില്‍ 90Hz റീ ഫ്രേഷ് റേറ്റിങ്ങും ഫോണിനുണ്ട്. MediaTek Helio G88 ചിപ്സെറ്റാണ് ഫോണ്‍ സപ്പോര്‍ട്ട് ചെയ്യുന്നത്. 8GB LPDDR4X റാം 16 ജിബി വരെ എകസ്റ്റന്റ് ചെയ്യാന്‍ സാധിക്കും. 2 മെഗാപിക്‌സല്‍ മാക്രോ ക്യാമറയും സെല്‍ഫിക്കായി 8 മെഗാപിക്‌സല്‍ സെന്‍സറും നല്‍കുന്നുണ്ട്.
സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, AI ഫേസ് അണ്‍ലോക്ക്, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക്, ചാര്‍ജ് ചെയ്യുന്നതിനായി USB-C പോര്‍ട്ട് എന്നിവയും ഫോണില്‍ ഉണ്ടായിരിക്കും. വെള്ളത്തിന്റെയും പൊടിയുടെയും പ്രതിരോധത്തിനായി ഹാന്‍ഡ്സെറ്റിന് IP53 റേറ്റിംഗും കമ്ബനി നല്‍കുന്നുണ്ട്.168.60 എംഎം വീതിയും 76.28 എംഎം കനവുമാണ് ഈ ഹാന്‍ഡ്‌സെറ്റിനുള്ളത്. ഇതിന്റെ ഭാരം ഏകദേശം 198.5 ഗ്രാം ആണ്.Mi.com, Mi Home എന്നിവയിലും മറ്റും ഇത് വാങ്ങാന്‍ ലഭ്യമാകും.