ഷവോമിയുടെ റെഡ്മി 8 സ്മാര്‍ട്ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഓറ മിറര്‍ രൂപകല്‍പനയില്‍ സാഫയര്‍ ബ്ലൂ, റൂബി റെഡ്, ഓനിക്സ് ബ്ലാക്ക് നിറങ്ങളില്‍ വിപണിയില്‍ എത്തുന്ന ഫോണിന് 6.22 ഇഞ്ച് എച്ച്ഡി ഡോട്ട് നോച്ച് ഡിസ്പ്ലേയാണുള്ളത്. 3ജിബി റാം 32 ജിബി ഇന്റേണല്‍ സ്റ്റോജ്, 4ജിബി റാം 64 ജിബി ഇന്റേണല്‍ സ്്‌റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ എത്തുന്ന ഫോണിന്റെ വില് യഥാക്രമം 7999, 8999 രൂപയാണ്.
12 എംപി + 2 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയും എട്ട് എംപി എഐ സെല്‍ഫി ക്യാമറയുമാണ് ഫോണിനുള്ളത്.എഐ സീന്‍ ഡിറ്റക്ഷന്‍, ഗൂഗിള്‍ ലെന്‍സ് സൗകര്യങ്ങള്‍ ക്യാമറയില്‍ ലഭ്യമാണ്. 512 ജിബി വരെയുള്ള മെമ്മറി കാര്‍ഡുകള്‍ ഇതില്‍ ഉപയോഗിക്കാം.
ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 439 പ്രൊസസര്‍ ശക്തിപകരുന്ന ഫോണില്‍ ഡ്യുവല്‍ സിം കാര്‍ഡ് സൗകര്യവും പ്രത്യേകം മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും ഫോണിനുണ്ട്.
ഫോണിന്റെ ബാറ്ററി കപ്പാസിറ്റി 5000 എംഎഎച്ച് ആണ്. 18 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യം ഫോണില്‍ ലഭ്യമാണ്.