ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ പ്രേമികളെ പിടിച്ചടക്കിയിരിക്കുകയാണ് ഷവോമി.
ഇന്ത്യയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏഴു കോടി ഫോണുകളാണ് വിറ്റഴിച്ചത്. ഷവോമിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമാണിത്.
അതേസമയം നേട്ടം പത്തു കോടിയിലെത്തിക്കാനാണു കമ്പനിയുടെ ലക്ഷ്യം. ആദ്യ പത്തു മാസങ്ങളിലെ കണക്കു പ്രകാരം 70 മില്ല്യന്‍ ഹാന്‍ഡ്‌സെറ്റുകളാണു കമ്പനി വിതരണം ചെയ്തത്.
ഒക്ടോബറില്‍ മാത്രമായി ഷവോമിയുടെ വില്‍പ്പന ഒരു കോടിയാണ് മറികടന്നത്.കഴിഞ്ഞ വര്‍ഷം പത്ത് ലക്ഷം ഫോണുകള്‍ വില്‍ക്കാന്‍ 18 ദിവസമാണ് കാത്തിരിക്കേണ്ടി വന്നത്.
ആമസോണ്‍ ഇന്ത്യയുടെ ജനപ്രിയ സ്മാര്‍ട്ട്‌ഫോണിന്റെ ഓഫര്‍ വിഭാഗത്തില്‍ ഒന്‍പത് സെല്‍ഫോണുകള്‍ ഷവോമി ഉല്‍പന്നങ്ങളാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഷവോമി ഇരട്ടിനേട്ടമാണ് കൈവരിച്ചത്.