സ്മാര്‍ട്ട്‌ഫോണുകളുടെ വില വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഷവോമി

ല്ലാ സ്മാര്‍ട്ട്‌ഫോണുകളുടെ വില വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഷവോമി. മാര്‍ച്ച് മാസത്തിലാണ് സര്‍ക്കാര്‍ ജിഎസ്ടി നിരക്ക് പരിഷ്‌കരിച്ചത്. ഇത് സ്മാര്‍ട്ട്‌ഫോണുകളുടെ വിലക്കയറ്റത്തിന് കാരണമാവുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജിഎസ്ടി പുനരവലോകനം നടപ്പിലാക്കിയതിനാല്‍ പുതിയ വിലനിര്‍ണ്ണയം എംഐ.കോമില്‍ പ്രതിഫലിപ്പിക്കുമെന്ന് ഷവോമി അറിയിച്ചു.

ഇതിനകം തന്നെ വിലക്കയറ്റം ഫ്‌ളിപ്കാര്‍ട്ടില്‍ പ്രതിഫലിച്ചിരുന്നു. റെഡ്മി, പോക്കോ, എംഐ സ്മാര്‍ട്ട്‌ഫോണുകള്‍ക്കാണ് വിലവര്‍ധനവ് ഉണ്ടാകുന്നത്. 6 ജിബി റാം + 128 ജിബി റോം ഉള്ള പോക്കോ എക്‌സ് 2 സ്മാര്‍ട്ട്‌ഫോണിന് 16,999 രൂപ ഉണ്ടായിരുന്നത് ഇപ്പോള്‍ 17,999 രൂപയായി മാറി. 6 ജിബി റാം + 64 ജിബി റോമുള്ള റെഡ്മി കെ 20 യുടെ വില 2,000 രൂപ വര്‍ധിച്ചു. റെഡ്മി കെ 20 പ്രോയുടെ 6 ജിബി റാം + 128 ജിബി റോം വേരിയന്റിനും സമാനമായ വിലവര്‍ധനവ് വന്നിട്ടുണ്ട്.

Top