ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്‌ഫോണിന് പിന്‍ഗാമിയായി ഷവോമി MI 6X എത്തുന്നു

വോമി എംഐ 6 എക്‌സ് സ്മാര്‍ട്‌ഫോണ്‍ ഏപ്രില്‍ 25ന് വിപണിയിലെത്തിക്കും. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. സ്‌നാപ് ഡ്രാഗണ്‍ 626, 4ജിബി റാം, 64 ജിബി സ്റ്റോറേജ്, മൈക്രോ എസ്ഡി സ്ലോട്ട്, ഹൈബ്രിഡ് സിം കാര്‍ഡ് സ്ലോട്ട് എന്നിവയും ഫോണില്‍ ഒരുക്കിയിട്ടുണ്ട്.

20 എംപി 8 എംപി ഡ്യുവല്‍ ക്യാമറയും 20 എംപി സെല്‍ഫി ക്യാമറയുമാണ് ഫോണിന്. 2910 ബാറ്ററിയാണ് ഫോണിന് ഉപയോഗിച്ചിരിക്കുന്നത്. ഓറിയോയില്‍ അധിഷ്ഠിതമായ എംഐയുഐയില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ആയിരിക്കും എംഐ 6 എക്‌സ്.

Top