ഷവോമിയുടെ ഉപ ബ്രാന്‍ഡായ ബ്ലാക്ക് ഷാര്‍ക്കിന്റെ ഗെയിമിങ് സ്മാര്‍ട് ഫോണുകള്‍ അവതരിപ്പിച്ചു. ബ്ലാക്ക് ഷാര്‍ക്ക് 3, ബ്ലാക്ക് ഷാര്‍ക്ക് 3 പ്രോ എന്നീ രണ്ട് പുതിയ പതിപ്പുകളാണ് അവതരിപ്പിച്ചത്.
രൂപകല്‍പ്പനയില്‍ സമാനമായ രണ്ട് ഹാന്‍ഡ്‌സെറ്റുകളും ഗെയിമര്‍മാര്‍ക്ക് ഏറെ വിലപ്പെട്ടതാണ്. രണ്ടിലും പുതിയ സ്‌നാപ്ഡ്രാഗണ്‍ 865 soc ആണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ 5g കണക്റ്റിവിറ്റിയും ലഭ്യമാകും.
സ്റ്റോറേജിന്റെ കാര്യത്തില്‍, ബ്ലാക്ക് ഷാര്‍ക്കിന് 128 ജിബി അല്ലെങ്കില്‍ യുഎഫ്എസ് 3.0 ഉള്ള 256 ജിബി ഓപ്ഷന്‍ ലഭിക്കും. പ്രോ വേരിയന്റിന് 256 ജിബി സ്റ്റോറേജ് മാത്രമേ ലഭിക്കൂ.
65w ഫാസ്റ്റ് ചാര്‍ജിങിനെ പിന്തുണയ്ക്കുന്ന ബ്ലാക്ക് ഷാര്‍ക്ക് 3 പ്രോയ്ക്ക് 5000 എംഎഎച്ച് ബാറ്ററിയും 30w ഫാസ്റ്റ് ചാര്‍ജിങിനെ പിന്തുണയ്ക്കുന്ന ബ്ലാക്ക് ഷാര്‍ക്ക് 3 ന് 4,720 എംഎഎച്ച് ബാറ്ററിയും ലഭിക്കും.
ബ്ലാക്ക് ഷാര്‍ക്ക് 3 ഫെയറി പിങ്ക്, മിഡ്നൈറ്റ് ബ്ലാക്ക്, നൈറ്റ് ഗ്രേ, ഫ്രോസണ്‍ സില്‍വര്‍ എന്നിവയിലാണ് വില്‍ക്കുക. ബ്ലാക്ക് ഷാര്‍ക്ക് 3 പ്രോ നൈറ്റ് ഗ്രേ, ബ്ലാസ്റ്റിംഗ് ബ്ലാക്ക് എന്നിവയില്‍ ലഭ്യമാകും.
ബ്ലാക്ക് ഷാര്‍ക്ക് 3 അതിന്റെ ആദ്യ വില്‍പ്പന മാര്‍ച്ച് 6 ന് ചൈനയില്‍ നടക്കും. 3,499 (ഏകദേശം 37,000 രൂപ) ആണ് വില. ബ്ലാക്ക് ഷാര്‍ക്ക് 3 പ്രോയുടെ വില 4,699 (ഏകദേശം 50,000 രൂപ) ആണ്. ബ്ലാക്ക് ഷാര്‍ക്ക് 3 പ്രോ മാര്‍ച്ച് 17 മുതല്‍ ചൈനയില്‍ വില്‍പ്പനയ്ക്കെത്തും.