ചൈനീസ് മൊബൈല്‍ കമ്പനിയായ ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ഫോണ്‍ മോഡലായ റെഡ്മി 3 വിപണിയിലെത്തി.
ആദ്യഘട്ടമായി ചൈനയിലാണ് ഫോണ്‍ വില്പനയ്ക്കെത്തിച്ചിരിക്കുന്നത് 699 ചൈനീസ് യുവാന്‍ (7,112 രൂപ) വിലയിട്ടിരിക്കുന്ന ഫോണ്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇന്ത്യയിലും ലഭ്യമാകുമെന്ന് കരുതുന്നു.
റെഡ്മിയുടെ മുന്വെര്ഷനുകളായ വണ്‍എസ്, റെഡ്മി 2 എന്നിവ ഇന്ത്യയില്‍ വന്‍തോതില്‍ വിറ്റുപോയിരുന്നു. മുന്‍കാല മോഡലുകളെ അപേക്ഷിച്ച് രൂപത്തിലും ഹാര്ഡ്വേര് സ്പെസിഫിക്കേഷനിലുമൊക്കെ കാര്യമായ മാറ്റങ്ങള്‍ വരുത്തിയാണ് റെഡ്മി 3 നിര്‍മിച്ചിരിക്കുന്നത്.
ഏറ്റവും പ്രധാനം ഐഫോണിനെ അനുസ്മരിപ്പിക്കുന്ന മെറ്റല്‍ ബോഡി തന്നെ. ആദ്യമായാണ് ഷവോമി റെഡ്മി ഫോണിനായി മെറ്റല്‍ ബോഡി തിരഞ്ഞെടുക്കുന്നത്.