ഷവോമിയുടെ ദിവാലി വിത്ത് മി സെയില്‍ ഒക്ടോബര്‍ 23ന് ആരംഭിക്കും. ഒക്ടോബര്‍ 25 വരെയാണ് കാലാവധി. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 7,500 രൂപയ്ക്ക് മുകളില്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 750 രൂപ ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ്. സെയിലില്‍ റെഡ്മി നോട്ട് 5 പ്രോ 4 ജിബി റാം 64 ജിബി സ്‌റ്റോറേജിന് 12,999 രൂപയും 6 ജിബി റാം 64 ജിബി സ്റ്റോറേജിന് 14,999 രൂപയുമാണ് വില. റെഡ്മി വൈ2 4 ജിബി റാം 64 ജിബി റാം സ്റ്റോറേജ് വാരിയന്റിന് 10,999 രൂപയും മി എ2 വിന് 14,999 രൂപയുമാണ് വില വരുന്നത്.
ഷവോമി മി എല്‍ഇഡി സ്മാര്‍ട് ടിവി 4എ 43 ഇഞ്ചിന് 21,999 രൂപയാണ് വില. മി ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ബ്ലാക്ക് കളറിന് 799 രൂപയും മി ബ്ലൂടൂത്ത് ഓഡിയോ റിസീവറിന് 899 രൂപയും വില വരുന്നു. മി ബ്ലൂടൂത്ത് സ്പീക്കറിന് 1,599 രൂപയും മി പവര്‍ ബാങ്ക് 2ഐ 20,000 എംഎഎച്ചിന് 1,399 രൂപയും 10,000 എംഎഎച്ചിന് 699 രൂപയുമാണ് വില.