പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായഹസ്തവുമായി ഷവോമിയും. നേരത്തെ, ടെലികോം രംഗത്തെയും സ്മാര്‍ട്‌ഫോണ്‍ വിപണിയിലെയും അടക്കം പലരും ഉള്‍പ്പെടെ കേരളത്തിന് സഹായവുമായി എത്തിയിരുന്നു. വെള്ളപ്പൊക്കത്തില്‍ വെള്ളം കയറി കേടായ ഷവോമി ഫോണുകള്‍ യാതൊരു ചാര്‍ജ്ജും ഈടാക്കാതെ തീര്‍ത്തും സൗജന്യമായിത്തന്നെ സര്‍വീസ് ചെയ്തുകൊടുക്കും എന്നാണ് ഷവോമിയുടെ പ്രഖ്യാപനം. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ തന്നെയുണ്ടാകും.
ഇത് ആദ്യമായല്ല ഷവോമി കേരളത്തിന് സഹായവുമായി എത്തുന്നത്. ഇതിന് മുമ്പ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയത്ത് കേരളത്തിലെ പല ദുരിതാശ്വാസ ക്യാമ്പുകളിലേക്കുമായി ആയിരക്കണക്കിന് ഫുള്‍ ചാര്‍ജ്ജ് നിറച്ച ഷവോമി മി പവര്‍ ബാങ്കുകള്‍ നല്‍കിയിരുന്നു. അതിനു ശേഷമാണ് ഷവോമി ഇങ്ങനെയൊരു സൗകര്യവുമായി എത്തിയിരിക്കുന്നത്.
തുടക്കത്തില്‍ ജിയോ, എയര്‍ടെല്‍, ബിഎസ്എന്‍എല്‍, ഐഡിയ, വോഡാഫോന്‍ തുടങ്ങി എല്ലാ കമ്പനികളും ഒരു ആഴ്ചത്തേക്ക് സൗജന്യ ഡാറ്റയും ടോക് ടൈം ക്രെഡിറ്റും തുടങ്ങി പലതും നല്‍കുകയും ചെയ്തിരുന്നു.