ഷവോമി എംഐ 11 സ്മാര്‍ട്‌ഫോണ്‍ ഫെബ്രുവരി 8ന് അവതരിപ്പിക്കും

വോമി എംഐ 11 സ്മാര്‍ട്‌ഫോണ്‍ ഫെബ്രുവരി 8ന് അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. 6.81 ഇഞ്ച് എഫ്എച്ച്ഡി + ഡിസ്‌പ്ലേ, 91.4 ശതമാനം സ്‌ക്രീന്‍-ടു-ബോഡി റെഷിയോ 1440 x 3200 പിക്സല്‍ റെസല്യൂഷനും ഈ ഹാന്‍ഡ്സെറ്റില്‍ ഉണ്ടായിരിക്കും. പാനല്‍ 120Hz റിഫ്രഷ് റേറ്റും നല്‍കും. ഇത് എച്ച്ഡിആര്‍ 10 സര്‍ട്ടിഫൈഡ് ആയിരിക്കും. ഈ ഹാന്‍ഡ്സെറ്റില്‍ ഏറ്റവും പുതിയ ക്വാല്‍കോമിന്റെ മുന്‍നിര 5 ജി-റെഡി ചിപ്സെറ്റ് സ്നാപ്ഡ്രാഗണ്‍ 888 പ്രോസസര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ക്വാല്‍കോമിന്റെ പട്ടികയില്‍ വരുന്ന ഏറ്റവും മികച്ച പ്രോസസറുകളില്‍ ഒന്നാണ് സ്നാപ്ഡ്രാഗണ്‍ 888 പ്രോസസര്‍.

ട്രിപ്പിള്‍-ലെന്‍സ് ക്യാമറ സെറ്റപ്പ് വരുന്ന ഈ ഹാന്‍ഡ്സെറ്റില്‍ എഫ് / 1.9 അപ്പേര്‍ച്ചര്‍ വരുന്ന 108 എംപി പ്രൈമറി സെന്‍സറും 13 എംപി വൈഡ് ആംഗിള്‍ ലെന്‍സും എഫ് / 2.4 അപ്പേര്‍ച്ചര്‍ വരുന്ന 5 എംപി സെന്‍സറും ഉണ്ട്. സെല്‍ഫി ക്യാമറ സെറ്റപ്പിലെ പഞ്ച്-ഹോളിനുള്ളില്‍ 20 എംപി സെന്‍സര്‍ ഉള്‍പ്പെടുന്നു. 55W 55W വയേര്‍ഡ് ആന്‍ഡ് വയര്‍ലസ് ഫാസ്റ്റ് ചാര്‍ജിങ് സാങ്കേതികവിദ്യയുള്ള 4,600 mAh യൂണിറ്റാണ് എംഐ 11 ഹാന്‍ഡ്സെറ്റില്‍ വരുന്നത്.

 

Top