സ്‌നാപ്ഡ്രാഗണ്‍ 835 പ്രൊസസറില്‍ ഷവോമി മി 6എസ് എത്തുന്നു. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാകും ഫോണിന് ഉള്ളത്. ഡിസ്‌പ്ലേയ്ക്ക് താഴെയായി ഫിംഗര്‍പ്രിന്റ് സ്‌കാനറും ഉണ്ട്.
6 ജിബി റാം, 8 ജിബി റാം 256 ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജുള്ള ഫോണിന് 3,850 എംഎഎച്ചാണ് ബാറ്ററി. 3ഡി ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഫീച്ചറും ഫോണിലുണ്ടാകുമെന്നാണ് കരുതുന്നത്. വയര്‍ലെസ് ചാര്‍ജിങ് സപ്പോര്‍ട്ടും ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.