ഷവോമി എംഐ എ2 ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

mi a2

വോമിയുടെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്‌ഫോണായ Mi A2 ഇന്ത്യയില്‍ അഴതരിപ്പിച്ചു. Mi A1 ആണ് ഷവോമി ഇന്ത്യയില്‍ ആദ്യം അവതരിപ്പിച്ചത്. Mi 5X ന്റെ പുതിയ പതിപ്പാണ് Mi A1.

അതേസമയം, Mi 6xന്റെ അതേ പതിപ്പ് തന്നെയായിരിക്കും Mi A2ലും ഉണ്ടാകുകയെന്നാണ് വിവരം. സോഫ്റ്റ് വെയര്‍ മാത്രമായിരിക്കും ഇരു ഫോണുകളും തമ്മിലുള്ള പ്രധാന വ്യത്യാസം.

5.99 ഇഞ്ച് FHD + ഡിസ്‌പ്ലെ 2160 × 1080 പിക്‌സല്‍ റെസല്യൂഷന്‍, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസ്സര്‍, 4 ജിബി റാം, 64 ജിബി സ്റ്റോറേജ് എന്നിവയുമുണ്ട്. 20 എംപി ബാക്ക് ക്യാമറയും 3,010 എംഎഎച്ച് ബാറ്ററിയും Mi A2ല്‍ ഉണ്ടാകും. 20,000 രൂപയില്‍ താഴെയാകും ഇന്ത്യയില്‍ എംഐ എ2വിന്റെ വില. ആഗോള വിപണയില്‍ 22,000 രൂപയുടെ അടുത്താണ് ഫോണിന് വില വരുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് സംവിധാനം ഫോണില്‍ ഇല്ല. കറുപ്പ്, നീല, ഗോള്‍ഡ് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.

Top