ഷവോമി Mi A2, Mi A2 ലൈറ്റ് ജൂലായ് 24ന് അവതരിപ്പിക്കും

വോമി Mi A2, Mi A2 ലൈറ്റ് ജൂലായ് 24ന് സ്‌പെയിനില്‍ അവതരിപ്പിക്കും. ഷവോമി Mi A2 32 ജിബി സ്‌റ്റോറേജ് വാരിയന്റിന് 22,300 രൂപ വില വരും. 64ജിബി സ്റ്റോറേജ് വാരിയന്റിന് 24,600 രൂപയുമാണ്. 4ജിബി സ്റ്റോറേജ് മോഡിലാണ് രണ്ട് ഫോണുകളും അവതരിപ്പിക്കുന്നത്. ഷവോമി Mi A2 ലൈറ്റ് 3ജിബി റാം/32ജിബി ഇന്റേണല്‍ സ്‌റ്റോറേജിന് 16,200 രൂപയും 4ജിബി റാം/ 64ജിബി സ്‌റ്റോറേജിന് 19,700 രൂപയുമാണ് വില.

18:9 അനുപാതത്തില്‍ 5.99 ഇഞ്ചോടു കൂടിയ ഡിസ്‌പ്ലേയാണ് ഷവോമി Mi A2വിന് ഉള്ളത്. ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. 4ജിബി റാമില്‍ 660 ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറാണ് ഉള്ളത്. എല്‍ഇഡി ഫ്‌ലാഷോടു കൂടിയ ഡ്യുവല്‍ റിയര്‍ ക്യാമറയാണുള്ളത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സോടു കൂടിയ 20 എംപി ഫ്രണ്ട് ക്യാമറയാണ് ഉള്ളത്. 3,010 എംഎഎച്ച് ബാറ്ററിയാണ് Mi A2വിന്റേത്.

19: 9 അനുപാതത്തില്‍ 5.84 ഇഞ്ച് ഡിസ്‌പ്ലേയാണ് Mi A2 ലൈറ്റിനുള്ളത്. 256ജിബി സ്‌റ്റോറേജോടു കൂടിയ മൈക്രോ എസ്ഡി കാര്‍ഡും ഫോണ്‍ സപ്പോര്‍ട്ട് ചെയ്യും. 625 ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ ആണ് ഫോണിന്റേത്. 12 എംപിയും 5 എംപിയും ഉള്ള ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഫോണിനുള്ളത്. 4,000 എംഎഎച്ച് ബാറ്ററിയാണ് Mi A2 ലൈറ്റിനുള്ളത്.

Top