വിപണി പിടിക്കാന്‍ ഷവോമി മി മാക്‌സ് 2 ജൂലൈ 21ന് എത്തുന്നു

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയുടെ പുതിയ മോഡല്‍ മി മാക്‌സ് 2 ജൂലൈ 21 ന്‌ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ അവതരിപ്പിക്കും.

മുന്‍പത്തെ മോഡലുകള്‍ പോലെ തന്നെ ഇതിനും വലിയ സ്‌ക്രീനും ബാറ്ററിയുമുണ്ട്. കൂടാതെ സ്റ്റീരിയോ സ്പീക്കറുകള്‍, മികച്ച ഡിസൈന്‍, മികച്ച വണ്‍ ഹാന്‍ഡഡ് മോഡ് എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്. 64 GB, 128 GB സ്റ്റോറേജുള്ള വേരിയന്റുകളാണ് ഈ ഫാബ്ലെറ്റിന്.

6.44 ഇഞ്ച് ഫുള്‍ എച്ച്ഡി സ്‌ക്രീനാണ് ഇതിന്റെ ഏറ്റവും വലിയ ഫീച്ചര്‍. 1080×1920 പിക്‌സല്‍ റെസല്യൂഷന്‍ ഡിസ്‌പ്ലേയുള്ള ഫാബ്ലെറ്റില്‍ 5300mAh ബാറ്ററിയുമുണ്ട്. ഉപയോക്താക്കള്‍ക്ക് ഏറെ സൗകര്യം നല്‍കുന്ന സോഫ്റ്റ്‌വെയര്‍ സേവനവും ലഭ്യമാണ്.

2GHz ഒക്ടാ-കോര്‍ സ്‌നാപ്ഡ്രാഗന്‍ 625 SoCയുടെ കരുത്തുമായി എത്തുന്ന ഹാന്‍ഡ്‌സെറ്റിന് 4GB റാം ഉണ്ട്. പിന്‍വശത്ത് ഫിംഗര്‍പ്രിന്റ് സ്‌കാനറും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടെലിവിഷന്‍, എയര്‍ കണ്ടീഷനുകള്‍ എന്നിവയില്‍ റിമോട്ട് ആയി ഉപയോഗിക്കാവുന്ന IR ബ്ലാസ്റ്റര്‍ ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. ആന്‍ഡ്രോയ്ഡ് നൂഗട്ട് അടിസ്ഥാനമാക്കിയ MIUI 8 ലാണ് ഇത് പ്രവര്‍ത്തിക്കുക.

ഫുള്‍ മെറ്റല്‍ ബോഡിയാണ് ഈ ഫാബ്ലെറ്റിന്റെ മറ്റൊരു പ്രത്യേകത. ചാര്‍ജിങ് പോര്‍ട്ട്, സ്പീക്കര്‍ ഗ്രില്‍സ് എന്നിവ അടിവശത്ത് ക്രമീകരിക്കുന്ന തരം സിമ്മട്രിക്കല്‍ ഡിസൈനാണ്‍.

ഒരു മണിക്കൂറില്‍ ബാറ്ററി 68 ശതമാനം ചാര്‍ജ് ആവുന്ന ക്വിക്ക് ചാര്‍ജ് 3.0 ടെക്‌നോളജിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. രണ്ടു ദിവസം വരെ ബാറ്ററി നിലനില്‍ക്കും.

12 മെഗാപിക്‌സല്‍ പിന്‍ക്യാമറ, 5 മെഗാപിക്‌സല്‍ മുന്‍ക്യാമറയും ഈ ഫാബ്ലെറ്റിലുണ്ട്. വ്യത്യസ്ത രീതിയിലുള്ള പ്രകാശങ്ങള്‍ക്കനുസരിച്ച് സ്വയം ക്രമീകരിക്കുന്ന 1.25 മൈക്രോന്‍ പിക്‌സലിന്റെ സോണി IMX386 സെന്‍സറാണ് ഈ ക്യാമറയ്ക്കുള്ളത്.

16,999 രൂപയാണ് വില. ജൂലൈ 21 ന് ഉച്ചയ്ക്ക് 12 മണി മുതല്‍ വില്‍പന തുടങ്ങും.

സ്വീകാര്യമായ വിലയില്‍ മികച്ച ഫങ്ഷന്‍സോടുകൂടി മാര്‍ക്കറ്റില്‍ എത്തിയ ഷവോമിയുടെ ഫോണുകള്‍കളെല്ലാം വിപണിയില്‍ മുന്നിട്ടു നിന്നിരുന്നു. മി മാക്‌സ് 2 മാര്‍ക്കറ്റിലേക്ക് ചുവടു വയ്ക്കുമ്പോള്‍ ഏറെ പ്രതീക്ഷയാണ് ഷവോമി ആരാധകര്‍ക്കുള്ളത്.

Top