ഷവോമി മി മിക്‌സ് 3 ഒക്ടോബര്‍ 25ന് അവതരിപ്പിക്കുമെന്ന് കമ്പനി

വോമിയുടെ ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണ്‍ മി മിക്‌സ് 3 ഒക്ടോബര്‍ 25ന് അവതരിപ്പിക്കുമെന്ന് കമ്പനി. ഒക്ടോബര്‍ 15ന് ഫോണ്‍ അവതരിപ്പിക്കുമെന്നാണ് നേരത്തെ കമ്പനി അറിയിച്ചിരുന്നത്. 6.4 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാകും ഫോണിന് എന്നാണ് സൂചന. ഫിംഗര്‍പ്രിന്റ് സെന്‍സറും ഫോണിലുണ്ടാകും.

18 വാള്‍ട്ട് ഫാസ്റ്റ് ചാര്‍ജ് സപ്പോര്‍ട്ടും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 16 എംപി 13 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയും 20 എംപി സെല്‍ഫി ക്യാമറയും ഉണ്ടാകും. 6 ജിബി റാം 64 ജിബി വാരിയന്റിന് 36,195 രൂപയും 8 ജിബി റാം 256 ജിബി സ്റ്റേറേജ് വാരിയന്റിന് 56,077 രൂപയുമാണ് വില വരുന്നത്.

Top