ഷവോമി മി മിക്‌സ് 3യുടെ പ്രധാന സവിശേഷതകള്‍ നോക്കാം

വോമി മി മിക്‌സ് 3 സ്മാര്‍ട്‌ഫോണ്‍ 6.4 ഇഞ്ച് ഡിസ്‌പ്ലേയില്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്. 855 ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറായിരിക്കും. ഒക്ടോബര്‍ 25നാണ് 5ജി സപ്പോര്‍ട്ടോടു കൂടിയ ഫോണ്‍ അവതരിപ്പിക്കുന്നത്.

8 ജിബി റാം 256 ജിബി ഇന്റേണല്‍ മെമ്മറിയാണ് ഫോണിനുള്ളത്. 10 ജിബി റാം ഓപ്ഷന്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 3,750 എംഎഎച്ചാണ് ബാറ്ററി. 20 എംപി, 16 എംപി ഡ്യുവല്‍ റിയര്‍ ക്യാമറകളാണ് ഉള്ളത്. മോട്ടോറൈസ്ഡ് ഫ്രണ്ട് ക്യാമറയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Top