ഷവോമി തങ്ങളുടെ പുതിയ ടാബ് ലെറ്റ് Mi പാഡ് 4 പ്ലസ് ചൈനയില്‍ അവതരിപ്പിച്ചു. 10.1 ഇഞ്ച് ഡിസ്‌പ്ലേയുള്ള ടാബിന് 8,620 എംഎഎച്ച് ബാറ്ററിയാണുള്ളത്. എഐ ഫേസ് അണ്‍ലോക്ക് ഫീച്ചറും ടാബിലുണ്ട്. 1920×1200 പിക്‌സലില്‍ 16:10 റേഷ്യോയാണ് ടാബിനുള്ളത്. 660 ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറാണ്.
രണ്ട് സ്റ്റോറേജ് വാരിയന്റുകളാണ് ടാബിനുള്ളത്. 4ജിബി റാം 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, 4ജിബി റാം 128 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയാണ്. ആന്‍ഡ്രോയിഡ് ഓറിയോ 8.1 ലാണ് ടാബ് പ്രവര്‍ത്തിക്കുന്നത്. 13 എംപി പ്രൈമറി ക്യാമറ f/2.0 അപേര്‍ച്ചര്‍, 5 എംപി ക്യാമറ സെന്‍സര്‍ f/2.0 അപേര്‍ച്ചര്‍ എന്നിവയാണ് ക്യാമറാ സവിശേഷതകള്‍.