ഷവോമി എംഐ 10 ന് പുതിയ ഗ്രേ കളര്‍ വേരിയന്റ് ലഭിച്ചു. അടിസ്ഥാന 8 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റ് മോഡലിന് ഏകദേശം 43,350 രൂപയാണ് രാജ്യത്ത് വില വരുന്നത്. രണ്ട് സ്റ്റോറേജ് ഓപ്ഷനുകള്‍ കൂടി ഈ സ്മാര്‍ട്‌ഫോണില്‍ വാഗ്ദാനം ചെയ്യുന്നു. 8 ജിബി + 256 ജിബി, 12 ജിബി + 256 ജിബി എന്നിങ്ങനെയാണ് വരുന്നത്. ഇന്ത്യയില്‍ കോറല്‍ ഗ്രീന്‍, ട്വിലൈറ്റ് ഗ്രേ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ വരുന്നത്.
ആന്‍ഡ്രോയിഡ് 10ല്‍ എംഐയുഐ 11 നൊപ്പം എംഐ 10 പ്രവര്‍ത്തിക്കുന്നു. 6.67 ഇഞ്ച് ഫുള്‍ എച്ച്ഡി + (1,080×2,340 പിക്സല്‍) 3 ഡി കര്‍വ്ഡ് ഇ 3 അമോലെഡ് ഡിസ്പ്ലേ, 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 180 ഹെര്‍ട്‌സ് ടച്ച്-സാംപ്ലിംഗ് നിരക്ക്, 19.5: 9 ആസ്‌പെക്ട് റേഷിയോ, 1,120 നൈറ്റിന്റെ പരമാവധി തെളിച്ചം എന്നിവയാണ് എംഐ 10 സവിശേഷതകള്‍. 12 ജിബി വരെ റാമും ഒക്ടാ കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 865 SoC പോസസ്സറാണ് ഈ ഫോണിന് മികച്ച പ്രവര്‍ത്തനക്ഷമത നല്‍കുന്നത് .
10 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 13 മെഗാപിക്‌സല്‍ സെന്‍സര്‍, എഫ് / 2.4 വൈഡ് ആംഗിള്‍ ലെന്‍സ്, 123 ഡിഗ്രി കാഴ്ചയുള്ള ഒരു ജോഡി എഫ് / 2.4 ലെന്‍സുകളുള്ള 2 മെഗാപിക്‌സല്‍ ക്യാമറകള്‍ എന്നിവ ഉള്‍പ്പെടുന്ന ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണം എംഐ 10ല്‍ വരുന്നു. സെല്‍ഫികള്‍ പകര്‍ത്തുവാന്‍ സ്‌ക്രീനിന്റെ മുകളില്‍ ഇടത് കോണില്‍ സ്ഥിതിചെയ്യുന്ന പഞ്ച്-ഹോള്‍ കട്ട്ഔട്ടില്‍ 20 മെഗാപിക്‌സല്‍ ക്യാമറ സെന്‍സര്‍ സ്ഥാപിച്ചിരിക്കുന്നു. വികസിപ്പിക്കാനാകാത്ത 256 ജിബി വരെ യുഎഫ്എസ് 3.0 സ്റ്റോറേജാണ് എംഐ 10ല്‍ വരുന്നത്.
5 ജി, 4 ജി എല്‍ടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ്, എന്‍എഫ്സി, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവ ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു. ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും ഉണ്ട്. 4,780 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്.