ഷവോമി പോക്കോ എഫ്1 ഫ്‌ളിപ്കാര്‍ട്ട് ഫ്‌ളാഷ് സെയില്‍ ആരംഭിച്ചു

വോമി പോക്കോ എഫ്1 ഫ്‌ളാഷ് സെയില്‍ ആരംഭിച്ചു. ഫ്‌ളിപ്കാര്‍ട്ടിലും മി സ്റ്റോറിലും ഫോണ്‍ ലഭ്യമാണ്. 6 ജിബി റാം 64 ജിബി സ്‌റ്റോറേജ്, 8 ജിബി റാം എന്നിങ്ങനെ രണ്ട് സ്‌റ്റോറേജ് വാരിയന്റുകളാണ് ഫോണിനുള്ളത്.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സര്‍, 4,000 mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍. മികച്ച പ്രകടനം ഉറപ്പാക്കുന്നതിനായി കമ്പനിയുടെ ലിക്വിഡ് കൂളിംഗ് സംവിധാനത്തോടെയാണ് ഫോണ്‍ വിപണിയിലെത്തുന്നത്.

ഐഫോണ്‍ Xലേതിന് സമാനമായ നോച്ചോട് കൂടിയ 6.8 ഇഞ്ച് FHD+ ഡിസ്‌പ്ലേ, ഐആര്‍ ഫെയ്‌സ് അണ്‍ലോക്ക് സാങ്കേതികവിദ്യയോട് കൂടിയ 20MP മുന്‍ ക്യാമറ, 12 എംപി + 5 എംപി ഇരട്ട പിന്‍ക്യാമറ, മെറ്റല്‍ യൂണീബോഡി, USB ടൈപ്പ് C പോര്‍ട്ട് എന്നിവയെല്ലാമാണ് പ്രധാന സവിശേഷതകള്‍.

6 ജിബി റാം 64 ജിബി സ്റ്റോറേജ് വാരിയന്റിന് 20,999 രൂപയും 6 ജിബി റാം 128 ജിബി സ്റ്റോറേജ് വാരിയന്റിന് 23,999 രൂപയും 8 ജിബി 256 ജിബി സ്റ്റോറേജ് വാരിയന്റിന് 27,999 രൂപയുമാണ് വില.

Top