ഷവോമിയുടെ പോക്കോ എഫ് 1 ഇന്ത്യയില്‍ അവതരിപ്പിച്ചു

വോമിയുടെ ഏറ്റവും വില കൂടിയ ഫോണുകളില്‍ ഒന്നായ പൊക്കോ F1 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഒരുപക്ഷെ ഷവോമിയുടെ ഏറ്റവും വില കൂടിയ ഫോണ്‍ കൂടിയാവും ഇത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സര്‍, 4000 mAh ബാറ്ററി എന്നിവയായിരിക്കും ഫോണിന്റെ പ്രധാന ആകര്‍ഷണങ്ങളെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഐഫോണ്‍ Xലേതിന് സമാനമായ നോച്ചോട് കൂടിയ 6.8 ഇഞ്ച് FHD+ ഡിസ്‌പ്ലേ, ഐആര്‍ ഫെയ്‌സ് അണ്‍ലോക്ക് സാങ്കേതികവിദ്യയോട് കൂടിയ 20MP മുന്‍ ക്യാമറ, മെറ്റല്‍ യൂണീബോഡി, USB ടൈപ്പ് C പോര്‍ട്ട് എന്നിവയും പ്രതീക്ഷിക്കാം. അടുത്തിടെ ഷവോമി പുത്തന്‍തലമുറ ആന്‍ഡ്രോയ്ഡ് വണ്‍ സ്മാര്‍ട്ട്‌ഫോണ്‍ Mi A2 ഇന്ത്യയില്‍ പുറത്തിറക്കിയിരുന്നു. 16,999 രൂപ മുതലാണ് ഇതിന്റെ വില. ആമസോണില്‍ മാത്രമാണ് ഫോണ്‍ ലഭ്യമാക്കിയിട്ടുള്ളത്.

പിന്‍ഭാഗത്ത് രണ്ട് ക്യാമറയോട് കൂടിയ ഫോണ്‍ ആന്‍ഡ്രോയ്ഡ് 8.0 ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഏകദേശം 25,000 രൂപയോളം ഫോണിന് വില പ്രതീക്ഷിക്കാവുന്നതാണ്.

Top