ഷവോമി റെഡ്മി 10 സ്മാര്‍ട്‌ഫോണ്‍ ഉടന്‍ ഇന്ത്യയിലെത്തും

വോമി റെഡ്മി 10 സ്മാര്‍ട്‌ഫോണ്‍ ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. 4 ജിബി റാം + 64 ജിബി സ്റ്റോറേജ്, 4 ജിബി റാം + 128 ജിബി സ്റ്റോറേജ്, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ 3 എഡിഷനുകളിലാണ് ആഗോള വിപണിയില്‍ റെഡ്മി 10 എത്തുന്നത്. കാര്‍ബണ്‍ ഗ്രേ, പെബിള്‍ വൈറ്റ്, സീ ബ്ലൂ എന്നിങ്ങനെ 3 നിറങ്ങളിലാവും റെഡ്മി 10 വില്‍പ്പനയ്‌ക്കെത്തുന്നത്.

ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമായ എംഐയുഐ 12.5 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് റെഡ്മി 10 സ്മാര്‍ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 90 ഹേര്‍ട്‌സ് അഡാപ്റ്റീവ് ഡിസ്പ്ലേയാണ് റേറ്റും 20:9 ആസ്‌പെക്റ്റ് റേഷ്യോയുമുള്ള 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി+ (1,080 x 2,400) ഡോട്ട് ഡിസ്‌പ്ലേയാണ് ഈ സ്മാര്‍ട്ട്‌ഫോണില്‍ നല്‍കിയിട്ടുള്ളത്. ഒക്ടാകോര്‍ മീഡിയടെക് ഹീലിയോ ജി 88 SoC പ്രോസസ്സറാണ് സ്മാര്‍ട്ട്‌ഫോണിന് മികച്ച പ്രവര്‍ത്തനക്ഷമത നല്‍കുന്നത്. 50 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ഷൂട്ടറും 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടറും 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറും ഉള്‍പ്പെടുന്ന ക്വാഡ് ക്യാമറ സംവിധാനമാണ് റെഡ്മി 10ല്‍ നല്‍കിയിരിക്കുന്നത്. മുന്‍വശത്ത് 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയും ചേര്‍ത്തിട്ടുണ്ട്.

5,000 എംഎഎച്ച് ബാറ്ററി ഈ സ്മാര്‍ട്‌ഫോണിലുണ്ട്. 181ഗ്രാം ഭാരമുള്ള റെഡ്മി 10ല്‍ സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറാണ് ഷവോമി ഉള്‍പ്പെടുത്തിയിരിക്കുന്നത്. വരാനിരിക്കുന്ന ബജറ്റ് റെഡ്മി ഫോണ്‍ മുന്‍വശത്ത് ഒരു ഡോട്ട് ഡ്രോപ്പ് നോച്ചും പിന്നില്‍ ഒരു ക്വാഡ് റിയര്‍ ക്യാമറ സംവിധാനവുമുള്ള ഒരു റെഡ്മി നോട്ട് 10 ആണ്.

 

 

Top