ഷവോമി റെഡ്മി 6 സീരീസ് സെപ്റ്റംബര്‍ 5ന് ഇന്ത്യയില്‍ അവതരിപ്പിക്കും

വോമിയുടെ റെഡ്മി 6, റെഡ്മി 6എ, റെഡ്മി 6 പ്രോ എന്നിവ സെപ്റ്റംബര്‍ 5ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഷവോമി റെഡ്മി 6ന് 18:9 ആസ്‌പെക്ട് റേഷ്യോയില്‍ 5.45 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് ഉള്ളത്. രണ്ട് സ്റ്റോറേജ് വാരിയന്റുകളാണ് ഉള്ളത്.

3 ജിബി റാം 32 ജിബി സ്‌റ്റോറേജ്, 4 ജിബി റാം 64 ജിബി സ്‌റ്റോറേജ് എന്നിവയാണ്. ഡ്യുവല്‍ ക്യാമറയാണുള്ളത്. 12 എംപി പ്രൈമറി സെന്‍സറും 5 എംപി സെക്കന്‍ഡറി സെന്‍സറുമാണ്. 5 എംപി ഫ്രണ്ട് ക്യാമറയും ഫേസ് അണ്‍ലോക്ക് ഫീച്ചറും ഫോണിലുണ്ട്.

18:9 ആസ്‌പെക്ട് റേഷ്യോയില്‍ 5.45 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് റെഡ്മി 6എ യ്ക്ക് ഉള്ളത്. 13 എംപി റിയര്‍ സെന്‍സര്‍, 5 എംപി ഫ്രണ്ട് ക്യാമറ എന്നിവയും ഉണ്ട്. 2 ജിബി റാം 16 ജിബി സ്റ്റോറേജാണ് ഉള്ളത്.

റെഡ്മി 6 പ്രോയില്‍ ഡ്യുവല്‍ ക്യാമറ സെറ്റപ്പാണ് ഉള്ളത്. 12 എംപി പ്രൈമറി സെന്‍സറും 5 എംപി സെക്കന്‍ഡറി സെന്‍സറുമാണ്. 5 എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്. 4,000 എംഎഎച്ച് ആണ് ബാറ്ററി.

Top