ഷവോമിയുടെ ‘ദേശ് കാ സ്മാര്‍ട്‌ഫോണ്‍’ നവംബര്‍ 30 ന് വിപണിയിലേക്ക്

ന്യൂഡല്‍ഹി: ഷവോമി ‘ദേശ് കാ സ്മാര്‍ട്‌ഫോണ്‍’ അഥവാ ദേശത്തിന്റെ സ്മാര്‍ട്‌ഫോണ്‍ എന്ന വിശേഷണത്തോടെ പുറത്തിറക്കാനിരിക്കുന്ന സ്മാര്‍ട്‌ഫോണ്‍ നവംബര്‍ 30 ന് എത്തുന്നു.

സ്മാര്‍ട്‌ഫോണിന്റെ സവിശേഷതകള്‍ എന്താണെന്ന് ഇതുവരെയും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

എങ്കിലും ഫോണിനെ കുറിച്ചുള്ള ചില സൂചനകള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

എന്‍ട്രി ലെവല്‍ സ്മാര്‍ട്‌ഫോണുകളില്‍ ശക്തിയേറിയ ബാറ്ററി ലൈഫ് ഉള്ള സ്മാര്‍ട്‌ഫോണ്‍ ആയിരിക്കാം വരാനിരിക്കുന്നതെന്നാണ് ഫോണിനെ കുറിച്ചുള്ള സൂചനകളിലൊന്ന്.

കഴിഞ്ഞയാഴ്ചയാണ് ഷവോമിയുടെ വൈസ് പ്രസിഡന്റും ഷവോമി ഇന്ത്യയുടെ എംഡിയുമായ മനു ജെയ്ന്‍ പുതിയ ഫോണ്‍ എത്തുമെന്ന വാര്‍ത്ത പുറത്തു വിടുന്നത്.

കൂടാതെ ‘ ദേശ് കാ സ്മാര്‍ട്‌ഫോണ്‍’ എന്ന പേരില്‍ ആരാധകര്‍ക്കിടയില്‍ ആകാംക്ഷ വളര്‍ത്താനും കമ്പനി ശ്രമിച്ചിരുന്നു.

Top