ഷവോമി എംഐ മാക്‌സ് 2 സ്മാര്‍ട്‌ഫോണിന്റെ 32 ജിബി സ്‌റ്റോറേജ് പതിപ്പ് അവതരിപ്പിച്ചു

ജൂലായില്‍ പുറത്തിറക്കിയ ഷവോമി എംഐ മാക്‌സ് 2 സ്മാര്‍ട്‌ഫോണിന്റെ പുതിയ 32 ജിബി സ്‌റ്റോറേജ് പതിപ്പ് അവതരിപ്പിച്ചു.

4ജിബി റാമും 5,300 mAh ന്റെ ശക്തിയേറിയ ബാറ്ററിയുമുള്ള എഐ മാക്‌സ് 2 വിന് 12,999 രൂപയാണ് വില.

32 ജിബി പതിപ്പ് തുടക്കത്തില്‍ മാത്രമേ 12,999 രൂപ വിലയ്ക്ക് ലഭിക്കു.യഥാര്‍ത്ഥ വില 14,999 രൂപയാണെന്നും കമ്പനി അറിയിച്ചു.

നേരത്തെ പുറത്തിറക്കിയ 64 ജിബി ഫോണിന് 16,999 രൂപയാണ് വില.

എംഐ മാക്‌സ് 2 വിന്റെ രണ്ട് പതിപ്പുകള്‍ക്കും 6.44 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണുള്ളത്.

കോണിങ് ഗൊറില്ലാ ഗ്ലാസ് സംരക്ഷണവുമുണ്ടാവും. ക്യുവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 പ്രൊസസറും ആഡ്രിനോ 506 ഗ്രാഫിക്‌സ് പ്രൊസസിങ് യൂണിറ്റും ഇതിനുണ്ട്.

ഡ്യുവല്‍ ടോണ്‍ എല്‍ ഇഡി ഫ്‌ളാഷ് ഒപ്പമുള്ള 12 മെഗാപിക്‌സലാണ് പിന്‍ ക്യാമറ. 5 മെഗാപിക്‌സലാണ് സെല്‍ഫി ക്യാമറ.

എഫ്/2.2 അപ്പേര്‍ച്ചറില്‍ 4കെ, 1080 പിക്‌സല്‍, 720 പിക്‌സല്‍ റസലൂഷനുകളില്‍ വീഡിയോ പകര്‍ത്താന്‍ എംഐ മാക്‌സ് 2 വിന്റെ ക്യാമറയ്ക്ക് സാധിക്കും. 85 വൈഡ് ആംഗിള്‍ ലെന്‍സാണ് സെല്‍ഫി ക്യാമറയ്ക്കുള്ളത്.

ശക്തിയേറിയ ബാറ്ററിയ്ക്ക് ഒരു മണിക്കൂറില്‍ 68 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന അതിവേഗ ചാര്‍ജിങ് സൗകര്യവും ഷവോമി ഒരുക്കിയിട്ടുണ്ട്.

4ജി വോള്‍ടി, വൈഫൈ, ബ്ലൂടൂത്ത്, യുഎസ്ബി സി പോര്‍ട്ട് തുടങ്ങിയ കണക്റ്റിവിറ്റി സൗകര്യങ്ങളുമുണ്ടാവും.

എംഐ സ്‌റ്റോറിലും സെപ്റ്റംബര്‍ 20 ഉച്ചയ്ക്ക് 12 മുതല്‍ ആമസോണിലും ഫോണ്‍ ലഭ്യമായി തുടങ്ങും.

Top