തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാഹോദര്യവും സമത്വവും സ്‌നേഹവും നിറഞ്ഞ ലോകം സ്വപ്നം കാണാന്‍ നമ്മെ പ്രചോദിപ്പിക്കുന്ന ആഘോഷമാണ് ക്രിസ്മസെന്ന് പറഞ്ഞ മുഖ്യമന്ത്രി ഏവര്‍ക്കും ക്രിസ്മസ് ആശംകള്‍ നേര്‍ന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
സാഹോദര്യവും സമത്വവും സ്‌നേഹവും നിറഞ്ഞ ലോകം സ്വപ്നം കാണാന്‍ നമ്മെ പ്രചോദിപ്പിക്കുന്ന ആഘോഷമാണ് ക്രിസ്മസ്. ഏവരേയും തുല്യരായി കാണാനും അപരന്റെ സുഖത്തില്‍ സന്തോഷം കണ്ടെത്താനും ആഹ്വാനം ചെയ്യുന്ന കറയറ്റ മാനവികതയാണ് അതിന്റെ അന്തസത്ത. ഈ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ഒത്തൊരുമയോടെ, അതേ സമയം, കോവിഡ് മഹാമാരി വിട്ടൊഴിയാത്തതിനാല്‍ കരുതലോടെ, ക്രിസ്മസ് ആഘോഷിക്കാം. ഏവര്‍ക്കും ഹൃദയപൂര്‍വ്വം ആശംസകള്‍ നേരുന്നു.