ഹീറോ മോട്ടോകോര്‍പിന്റെ എക്‌സ്ട്രീം 200 R ഇന്ത്യയില്‍ വില്‍പ്പനയ്ക്ക്

ന്യൂഡല്‍ഹി : ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോ കോര്‍പ്പിന്റെ പ്രീമിയം മോട്ടോര്‍ സൈക്കിളായ എക്‌സ്ട്രീം 200 R ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് ഒരുങ്ങുന്നു. അടുത്തയാഴ്ചയോടു കൂടി എക്‌സ്ട്രീം 200 R ഇന്ത്യന്‍ വാഹന വിപണികളില്‍ എത്തും. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് അധികൃതരില്‍ നിന്നും ലഭിച്ചത്.

40268_Hero_Xtreme_200R_5

പ്രീമിയം മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റില്‍ തിരിച്ചുവരവാണ് എക്‌സ്ട്രീം 200 R നടത്തുന്നത്. 89900 വിലയുള്ള എക്‌സ്ട്രീം ഈ വര്‍ഷം ആദ്യമാണ് കമ്പനി അവതരിപ്പിച്ചത്.

Hero-MotoCorp-Reveal-the-Xtreme-200R-Web3

പ്രധാനമായും യുവതലമുറയെ ലക്ഷ്യമിട്ടു കൊണ്ടാണ് എക്‌സ്ട്രീം 200 R നിര്‍മിച്ചിരിക്കുന്നത്. വരുന്ന വര്‍ഷങ്ങളില്‍ തങ്ങളുടെ കമ്പനിയുടെ ഉയര്‍ച്ചയില്‍ എക്‌സ്ട്രീം ഒരു പ്രധാനഘടകമാവുമെന്നാണ് വിശ്വാസം. ഉടന്‍ തന്നെ ആഗോള വാഹന വിപണിയില്‍ തങ്ങള്‍ എക്‌സ്ട്രീം 200 R നെ എത്തിക്കുമെന്നും ഹീറോ മോട്ടോ കോര്‍പ് എം ഡി പവാന്‍ പറഞ്ഞു.

Top